അയോദ്ധ്യയിൽ പ്രാണപ്രതിഷ്ഠാ ദിവസം കേരളത്തിൽ മുഴുവൻ വൈദ്യുതി മുടങ്ങുമോ? സത്യമിതാണ്

Friday 19 January 2024 10:52 AM IST

തിരുവനന്തപുരം: അയോദ്ധ്യ രാമ ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ദിനമായ 22ന് കേരളത്തിൽ വ്യാപകമായി വൈദ്യുതി മുടങ്ങുമെന്നത് വ്യാജ പ്രചരണമാണെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു. ഫേസ്ബുക്കിലൂടെ മലയാളത്തിലും എക്സിലൂടെ ഉത്തരേന്ത്യയിലും ഇത്തരം പ്രചരണം ചിലർ നടത്തുന്നുണ്ട് .ഈ പ്രചാരണം വ്യാജമാണെന്നും ഇതിൽ ആരും വഞ്ചിതരാകരുതെന്നും വ്യാജ പ്രചരണ പോസ്റ്റിന്റെ സ്‌ക്രീൻഷോട്ട് പങ്കു വച്ച് ഫേസ്ബുക്കിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

അയോധ്യ പ്രതിഷ്ഠാ കര്‍മ്മം നടക്കുന്ന 2024 ജനുവരി 22ന് കേരളത്തില്‍ വ്യാപകമായി വൈദ്യുതി മുടങ്ങും എന്ന് ഫേസ്‌ബുക്കില്‍ മലയാളത്തിലും, എക്‌സില്‍ (പഴയ ട്വിറ്റര്‍) ഉത്തരേന്ത്യയിലും ശക്തമായ പ്രചാരണം ചില സാമൂഹ്യ വിരുദ്ധർ നടത്തുന്നുണ്ട്.

അയോധ്യ പ്രതിഷ്ഠാകര്‍മ്മം നടക്കുന്ന 2024 ജനുവരി 22ന് കേരളത്തില്‍ വ്യാപകമായി വൈദ്യുതി മുടങ്ങും എന്ന പ്രചാരണം വ്യാജമാണ്.വ്യാജ പ്രചാരണങ്ങളിൽ വഞ്ചിതരാകാതിരിക്കുക ...