മൂന്ന് ദിവസം കൂടി മഴ, പിന്നെ കാലവർഷം
തിരുവനന്തപുരം: കാലവർഷത്തിന് മുന്നോടിയായുള്ള മഴയാണ് സംസ്ഥാനത്ത് പെയ്യുന്നതെന്നും മൂന്ന് ദിവസം കൂടി ഇത് തുടരുമെന്നും കാലാവസ്ഥാ കേന്ദ്രം.കാലവർഷം അടുത്ത ഏത് ദിവസവും തുടങ്ങിയേക്കുമെന്നും അതുവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ റിപ്പോർട്ടിൽ പറയുന്നു.
നിലവിൽ, തെക്കുപടിഞ്ഞാറൻ കാലവർഷം അറബിക്കടലിന്റെയും ബംഗാൾ ഉൾക്കടലിന്റെയും ഭൂരിഭാഗം പ്രദേശങ്ങളിലേക്കും വ്യാപിച്ചുകഴിഞ്ഞു. കാലവർഷത്തിന് മുന്നോടിയായി മദ്ധ്യകിഴക്കൻ ബംഗാൾ ഉൾക്കടലിനും തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ചക്രവാതച്ചുഴിക്കുള്ള സാദ്ധ്യതയും ഉരുത്തിരിഞ്ഞിട്ടുണ്ട്. ഇന്നലെ തിരുവനന്തപുരത്ത് കനത്ത മഴയായിരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ നേരിയ/ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്.
മത്സ്യബന്ധന മുന്നറിയിപ്പ്
കേരള ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നുമുതൽ ജൂൺ 3 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. കർണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ല.
യെല്ലോ അലർട്ട്
ഇന്ന് (31/05/2026)
കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് , കണ്ണൂർ
നാളെ(01/06/2026)
പത്തനംതിട്ട , ആലപ്പുഴ ,കോട്ടയം, എറണാകുളം, തൃശൂർ , മലപ്പുറം, കോഴിക്കോട് , വയനാട്
ചൊവ്വാഴ്ച(02/06/2026)
എറണാകുളം, ഇടുക്കി , കോഴിക്കോട്, കണ്ണൂർ, കാസർകോഡ്
ബുധനാഴ്ച(03/06/2026)
പത്തനംതിട്ട ,ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ