വാപ്പയുടെ ഉമ്മയിൽ തുടങ്ങി അനുജനിൽ അവസാനിച്ചു

Tuesday 25 February 2025 2:19 AM IST

തിരുവനന്തപുരം: സ്വന്തം വീട്ടിൽ നിന്ന് പതിനാറ് കിലോമീറ്ററോളം അകലെ പാങ്ങോട് താമസിക്കുന്ന വാപ്പയുടെ ഉമ്മ സൽമാബീവിയെതേടിയാണ് ആദ്യം പോയത്. തലയ്ക്ക് അടിച്ചു വീഴ്ത്തിയശേഷം ശ്വാസം മുട്ടിച്ചു കൊല്ലുകയായിരുന്നു. കഴുത്തിലെ മാല മോഷ്ടിച്ച് അത് പണയം വച്ചാണ് കത്തിയും ചുറ്റുകയും വാങ്ങിയത്. തുടർന്ന് അഞ്ചു കിലോമീറ്റർ അകലെ വാപ്പയുടെ സഹോദൻ ലത്തീഫും ഭാര്യ ഷാഹിദയും താമസിക്കുന്ന ചുള്ളാളം എസ്. എൽ വീട്ടിലെത്തി. ആദ്യം ഷാഹിദയെ തലയ്ക്ക് അടിച്ചു വീഴ്ത്തി. ഷാഹിദയുടെ നെറ്റിയിൽ ആഴത്തിലുള്ള മുറിവുകൾ ആയിരുന്നു. നെറ്റിക്ക് കുറുകെ ആഴത്തിലുള്ള വെട്ടേറ്റ ലത്തീഫ് ഹാളിലെ കസേരയിൽ മരിച്ച നിലയിലായിരുന്നു. ഇത് കഴിഞ്ഞാണ് വെഞ്ഞാറമൂട് പേരുമലയിൽ എത്തുന്നത്. വരുന്ന വഴി പെൺ സുഹൃത്ത് ഫർസാനയെ വീട്ടിൽ നിന്ന്കൂട്ടിക്കൊണ്ടുവന്നു. ആദ്യം ഉമ്മയെ തലയ്ക്ക് അടിച്ചു വീഴ്ത്തി. അതുകഴിഞ്ഞ് ഫർസാനയെ തലയ്ക്ക് തുരുതുരാ അടിച്ചു. ഫർസാനയുടെ തലയിലെ മുറിവ് വളരെ ആഴത്തിലുള്ളതാണ്. നെറ്റിയുടെ രണ്ടുവശത്തും നടുക്കും ചുറ്റികകൊണ്ട് ആഴത്തിൽ അടിച്ച പാടുണ്ട്. പിന്നാലെ, സ്കൂൾ വിട്ടുവന്ന സഹോദരൻ അഫ്സാനെ വെഞ്ഞാറമൂട്ടിലെ കടയിൽ കൊണ്ടുപോയി കുഴിമന്തി വാങ്ങി നൽകി. തുടർന്ന് വീട്ടിലെത്തിച്ച് തലയ്ക്ക് അടിച്ചുകൊന്നു.തലയ്ക്ക് ആഴത്തിൽ മുറിവേൽപ്പിച്ചാണ് ഒരോരുത്തരെയും വകവരുത്തിയത്. ലത്തീഫിന്റെയും പെൺ സുഹൃത്ത് ഫർസാനയുടെയും മുഖം വളരെയധികം വികൃതമാക്കിയിരുന്നു.

 മൂ​ന്നു​ ​പേ​രെ​ ​കു​ത്തി​ ​വീ​ഴ്ത്തി​യ​ത് വ്യ​ത്യ​സ്ത​ ​മു​റി​ക​ളിൽ

പേ​രു​മ​ല​യി​ലെ​ ​വീ​ട്ടി​ൽ​ ​അ​ഫാ​ൻ​ ​ഉ​മ്മ​യെ​ ​ഉ​ൾ​പ്പെ​ടെ​ ​കു​ത്തി​ ​വീ​ഴ്ത്തി​യി​ട്ട​ത് ​വെ​വ്വേ​റെ​ ​മു​റി​ക​ളി​ൽ.​ ​പൊ​ലീ​സ് ​എ​ത്തി​ ​പ​രി​ശോ​ധി​ച്ച​പ്പോ​ൾ​ ​മൂ​ന്ന് ​പേ​രു​ടെ​യും​ ​മു​ഖം​ ​തി​രി​ച്ച​റി​യാ​ൻ​ ​ക​ഴി​യാ​ത്ത​ ​വി​ധം​ ​ര​ക്ത​ത്തി​ൽ​ ​കു​ളി​ച്ച് ​കി​ട​ക്കു​ന്ന​ ​നി​ല​യി​ലാ​യി​രു​ന്നു.​ ​മൂ​വ​രു​ടെ​യും​ ​മു​ഖ​ത്ത് ​മൂ​ർ​ച്ച​യു​ള്ള​ ​ക​ത്തി​യോ,​ആ​യു​ധ​മോ​ ​കൊ​ണ്ട് ​കു​ത്തി​യ​ ​നി​ല​യി​ലാ​യി​രു​ന്നു.​ ​കാ​മു​കി​ ​ഫ​ർ​സാ​ന,​കു​ഞ്ഞ​നു​ജ​ൻ​ ​അ​ഫ്സാ​ൻ​ ​എ​ന്നി​വ​ർ​ ​മ​ര​ണ​പ്പെ​ട്ടി​രു​ന്നു.​ ​അ​ട​ഞ്ഞു​ ​കി​ട​ന്നി​രു​ന്ന​ ​അ​ടു​ത്ത​ ​മു​റി​ ​ത​ള്ളി​ത്തു​റ​ന്ന​പ്പോ​ഴാ​ണ് ​അ​വി​ടെ​ ​അ​ഫാ​ന്റെ​ ​ഉ​മ്മ​ ​ഷെ​മി​യെ​ ​ക​ണ്ട​ത്.​ ​ഇ​വ​ർ​ക്ക് ​ഞ​ര​ക്ക​മു​ണ്ടെ​ന്ന് ​ക​ണ്ട​തി​നെ​ ​തു​ട​ർ​ന്നാ​യി​രു​ന്നു​ ​ആ​ശു​പ​ത്രി​യി​ലേ​ക്ക് ​മാ​റ്റി​യ​ത്.​ ​ഇ​വ​ർ​ ​കാ​ൻ​സ​ർ​ ​രോ​ഗ​ത്തി​ന് ​ചി​കി​ത്സ​യി​ലാ​യി​രു​ന്നു.​ ​ഇ​വ​ർ​ ​ഇ​പ്പോ​ഴും​ ​ഗു​രു​ത​രാ​വ​സ്ഥ​യി​ൽ​ ​വെ​ന്റി​ലേ​റ്റ​റി​ലാ​ണ്.​പി​താ​വ് ​റ​ഹിം​ ​ഗ​ൾ​ഫി​ലാ​യ​തി​നാ​ൽ​ ​പി​തൃ​ ​സ​ഹോ​ദ​രൻ ല​ത്തീ​ഫാ​ണ് ​പെ​രു​ന്നാ​ൾ​ ​ഉ​ൾ​പ്പെ​ടെ​ ​വി​ശേ​ഷ​ങ്ങ​ൾ​ക്ക് ​ഭാ​ര്യ​യോ​ടൊ​പ്പം​ ​വീ​ട്ടി​ലെ​ത്ത് ​കാ​ര്യ​ങ്ങ​ൾ​ ​ന​ട​ത്തി​യി​രു​ന്ന​ത്.​ ​അ​ഫാ​ൻ​ ​നാ​ലു​ ​മാ​സം​ ​മു​ൻ​പ് ​ഗ​ൾ​ഫി​ൽ​ ​പി​താ​വി​ന​ടു​ത്ത് ​പോ​യി​ ​മ​ട​ങ്ങി​ ​വ​ന്നി​രു​ന്നു. ഇ​ത്ര​യും​ ​ക്രൂ​ര​മാ​യി​ ​വീ​ട്ടു​കാ​രെ​ ​ത​ന്നെ​ ​കൊ​ല​പ്പെ​ടു​ത്ത​ണ​മെ​ങ്കി​ൽ​ ​അ​ഫാ​ൻ​ ​മ​യ​ക്കു​ ​മ​രു​ന്നി​ന​ടി​മ​യാ​യി​രു​ന്നി​രി​ക്ക​ണം​ ​എ​ന്നാ​ണ് ​നാ​ട്ടു​കാ​ർ​ ​പ​റ​യു​ന്ന​ത്.