നീറ്റ് ചോദ്യപേപ്പർ ചോർച്ച, മഹാരാഷ്ട്രയിലെ പ്രമുഖ കോച്ചിംഗ് ഡയറക്ടർ അറസ്റ്റിൽ

Tuesday 19 May 2026 12:00 AM IST

ന്യൂഡൽഹി: നീറ്റ് യു.ജി ചോദ്യപേപ്പർ ചോർച്ചയിൽ മഹാരാഷ്ട്രയിലെ കോച്ചിംഗ് രംഗത്തെ പ്രമുഖനായ 'എം സാർ' എന്ന ശിവ്‌രാജ് മൊട്ടേഗാവോങ്കറെ സി.ബി.ഐ അറസ്റ്റു ചെയ്‌തു. രേണുകയ് കരിയർ സെന്റർ'(ആർ.സി.സി)​ സെന്റർ ഡയറക്‌ടറായ ശിവ്‌രാജിനെ ലാത്തൂരിൽ നിന്നാണ് പിടികൂടിയത്. മൊബെൽ ഫോൺ,ലാപ്ടോപ്പ് എന്നിവയിൽ നിന്ന് ചോദ്യപേപ്പ‌ർ കണ്ടെത്തി.

മേയ് 3ന് നടന്ന പരീക്ഷയ്‌ക്ക് മുൻപ് ചോദ്യപേപ്പറും ഉത്തരസൂചികയും ഇയാൾക്ക് ലഭിച്ചെന്നാണ് വിവരം. പരീക്ഷാനടത്തിപ്പുക്കാരായ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയ്‌ക്കുള്ളിൽ (എൻ.ടി.എ)​ നിന്ന് ചോദ്യപേപ്പ‌ർ ചോ‌ർന്നുവെന്ന സംശയം ബലപ്പെട്ടിരിക്കെയാണ് പുതിയ അറസ്റ്റും. ചോദ്യപേപ്പർ തയ്യാറാക്കാൻ എൻ.ടി.എ നിയോഗിച്ചിരുന്ന വിദഗ്ദ്ധസമിതിയിലെ രസതന്ത്രം അദ്ധ്യാപകൻ പി.വി. കുൽക്കർണിയെ ചോദ്യംചെയ്‌തപ്പോഴാണ് ശിവ്‌രാജിന്റെ പങ്കും വെളിപ്പെട്ടത്. റാക്കറ്റിലെ മുഖ്യ കണ്ണിയും ബ്യൂട്ടീഷ്യനുമായ മനീഷ വാഗ്‌മാറെയും ഈ പേര് പറഞ്ഞിരുന്നു. ഇതോടെ,​കേസിൽ അറസ്റ്റിലായവരുടെ എണ്ണം 10 ആയി. 28 അംഗ സി.ബി.ഐ സംഘം ലാത്തൂരിൽ ക്യാമ്പു ചെയ്‌താണ് അന്വേഷിക്കുന്നത്. പണം നൽകി ചോദ്യപേപ്പ‌ർ സംഘടിപ്പിച്ചുവെന്ന് സംശയിക്കുന്ന വിദ്യാർത്ഥികളെയും മാതാപിതാക്കളെയും ഡോക്‌ടർമാരെയും ചോദ്യംചെയ്യുന്നത് തുടരുകയാണ്. ഇതിനിടെ,നീറ്റ് യു.ജി പരീക്ഷ ഈ വർഷം തന്നെ കമ്പ്യൂട്ടർ ബേസ്ഡ് ടെസ്റ്രായി (സി.ബി.‌ടി) നടത്തണമെന്ന ഹർജിയുമായി ആർ.ജെ.ഡി എം.പി സുധാകർ സിംഗ് സുപീംകോടതിയിലെത്തി.

100 കോടി വാർഷിക

വരുമാനം

ശിവ്‌രാജ് മൊട്ടേഗാവോങ്കർ 'രേണുകയ് കരിയർ സെന്ററുകൾ' വഴി 100 കോടി വാർഷിക വരുമാനമുണ്ടാക്കുന്നുവെന്നാണ് അനൗദ്യോഗിക കണക്ക്. ലാത്തൂർ,പൂനെ,നാസിക്ക്,കോലാപൂർ,ഛത്രപതി സാംഭാജിനഗർ,സോലാപൂർ,നന്ദഡ് എന്നിവിടങ്ങളിലാണ് സെന്ററുകൾ. നീറ്റ്,ജെ.ഇ.ഇ പരീക്ഷാ പരിശീലനത്തിനായി വർഷം തോറും 40,000ത്തോളം പ്രവേശനം നേടുന്നുണ്ട്. എം.എസ്.സി രസതന്ത്രത്തിൽ ഗോൾഡ് മെഡലിസ്റ്റാണ് ശിവ്‌രാജ്.

എൻ.ടി.എ മേധാവി

ഹാജരാകണം

എൻ.ടി.എ മേധാവി പ്രദീപ് കുമാർ ജോഷി 21ന് നേരിട്ടു ഹാജരാകണമെന്ന് വിദ്യാഭ്യാസ കാര്യങ്ങൾക്കായുള്ള പാർലമെന്ററി സമിതി നിർദ്ദേശിച്ചു. കോൺഗ്രസ് നേതാവ് ദിഗ്‌വിജയ സിംഗ് അദ്ധ്യക്ഷനായ സമിതിയാണിത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയ സെക്രട്ടറി, ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി തുടങ്ങിയവരും നേരിട്ടെത്തണം. മുൻ ഐ.എസ്.ആർ.ഒ ചെയർമാൻ കെ. രാധാകൃഷ്‌ണൻ അദ്ധ്യക്ഷനായ വിദഗ്ദ്ധസമിതി നിർദ്ദേശിച്ച പരിഷ്‌ക്കാരങ്ങൾ എൻ.ടി.എയിൽ എത്രത്തോളം നടപ്പാക്കിയെന്ന് വിലയിരുത്തും.

ധ​ർ​മേ​ന്ദ്ര​ ​പ്ര​ധാ​നെ​തി​രെ അ​വ​കാ​ശ​ലം​ഘ​ന​ ​നോ​ട്ടീ​സ്

ന്യൂ​ഡ​ൽ​ഹി​:​ ​വി​ദ്യാ​ഭ്യാ​സ​ ​കാ​ര്യ​ത്തി​നാ​യു​ള്ള​ ​പാ​‌​ർ​ല​മെ​ന്റ​റി​ ​സ​മി​തി​യെ​ ​അ​പ​മാ​നി​ച്ചു​വെ​ന്ന് ​ആ​രോ​പി​ച്ച് ​കേ​ന്ദ്ര​ ​മ​ന്ത്രി​ ​ധ​ർ​മേ​ന്ദ്ര​ ​പ്ര​ധാ​നെ​തി​രെ​ ​അ​വ​കാ​ശ​ലം​ഘ​ന​ ​നോ​ട്ടീ​സ്.​ ​കോ​ൺ​ഗ്ര​സ് ​രാ​ജ്യ​സ​ഭാ​ ​എം.​പി​ ​ജ​യ​റാം​ ​ര​മേ​ശ്,​ ​രാ​ജ്യ​സ​ഭാ​ ​അ​ദ്ധ്യ​ക്ഷ​നും​ ​ഉ​പ​രാ​ഷ്ട്ര​പ​തി​യു​മാ​യ​ ​സി.​പി.​ ​രാ​ധാ​കൃ​ഷ്‌​ണ​ന് ​നോ​ട്ടീ​സ് ​കൈ​മാ​റി.​ ​നീ​റ്റ് ​യു.​ജി​ ​ചോ​ദ്യ​പേ​പ്പ​‌​ർ​ ​ചോ​‌​ർ​ച്ച​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​നി​ടെ​യാ​ണ് ​കേ​ന്ദ്ര​മ​ന്ത്രി​യു​ടെ​ ​പ​രാ​മ​‌​ർ​ശ​മു​ണ്ടാ​യ​ത്.​ ​പാ​‌​ർ​ല​മെ​ന്റ​റി​ ​സ​മി​തി​യു​ടെ​ ​ശു​പാ​‌​ർ​ശ​ക​ൾ​ ​ന​ട​പ്പാ​ക്കാ​ത്ത​തി​നെ​ ​കു​റി​ച്ച് ​മാ​ദ്ധ്യ​മ​പ്ര​വ​ർ​ത്ത​ർ​ ​ചോ​ദി​ച്ചു.​ ​പ്ര​തി​പ​ക്ഷ​ ​അം​ഗ​ങ്ങ​ൾ​ ​കൂ​ടി​ ​അ​ട​ങ്ങു​ന്ന​ ​സ​മി​തി​യു​ടെ​ ​റി​പ്പോ​‌​ർ​ട്ടി​നെ​ ​കു​റി​ച്ച് ​പ്ര​തി​ക​രി​ക്കു​ന്നി​ല്ലെ​ന്ന് ​മ​ന്ത്രി​ ​പ​റ​ഞ്ഞു.