കായലിൽ പൊക്കിൾകൊടി വേർപെടുത്താത്ത നിലയിൽ നവജാതശിശുവിന്റെ മൃതദേഹം; സംഭവം കൊച്ചിയിൽ

Tuesday 24 February 2026 5:53 PM IST

കൊച്ചി: മറൈൻഡ്രൈവിന് സമീപത്തെ കായലിൽ നിന്ന് നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി. ഇന്ന് നാലുമണിയോടെയാണ് മഴവിൽപ്പാലത്തിനടുത്തായി മൃതദേഹം കരയ്ക്കടിഞ്ഞത്. ഇവിടെ എത്തിയ രണ്ട് യുവതികളാണ് പൊക്കിൾകൊടി വേർപെടുത്താത്ത നിലയിലുള്ള കുഞ്ഞിന്റെ മൃതദേഹം കണ്ടത്. ഉടൻ തന്നെ ഇവർ സമീപവാസികളെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് എറണാകുളം സെൻട്രൽ പൊലീസെത്തി തുടർനടപടികൾ സ്വീകരിച്ചു. കുഞ്ഞിന്റെ മൃതദേഹം എങ്ങനെ കായലിൽ എത്തിയെന്ന കാര്യത്തിലടക്കം അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.