പിണറായിക്ക് ഇനി വൈ കാറ്റഗറി സുരക്ഷ
Saturday 23 May 2026 12:35 AM IST
തിരുവനന്തപുരം: ഇസഡ് പ്ലസ് സുരക്ഷ പിൻവലിച്ചതോടെ, പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഇനി ലഭിക്കുക മുൻ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും അനുവദിച്ചിട്ടുള്ള വൈ കാറ്റഗറി സുരക്ഷ. ഇസഡ് പ്ലസ് കാറ്റഗറിയിലെ വാഹന വ്യൂഹവും എസ്കോർട്ട് യാത്രയും ഒഴിവാക്കും. പൈലറ്റ് വാഹനമുണ്ടാകും. ഗൺമാന്മാരെ ഒഴിവാക്കി, പകരം രണ്ട് പേഴ്സണൽ സെക്യൂരിറ്റി ഓഫീസർമാരെ നിയോഗിക്കും. വസതിക്ക് പൊലീസ് സുരക്ഷയുണ്ടാകും. സുരക്ഷ കൂട്ടണോയെന്ന് ആഭ്യന്തര സെക്രട്ടറിയും ഡി.ജി.പിയും ഇന്റലിജൻസ് മേധാവിയും ഐ.ബി ഡെപ്യൂട്ടി ഡയറക്ടറുമടങ്ങിയ സെക്യൂരിറ്റി റിവ്യൂ കമ്മിറ്റി പരിശോധിക്കും.