തിരുവനന്തപുരം: കാമ്പസുകളിൽ നാഷണൽ സർവീസ് സ്കീം യൂണിറ്റുകളുടെ പ്രാധാന്യം ഏറിവരുന്ന കാലഘട്ടമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നാഷണൽ സർവീസ് സ്കീം സംസ്ഥാന പുരസ്കാരങ്ങളുടെ വിതരണച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. 2018–19, 2019–20, 2020 –21 കാലഘട്ടങ്ങളിൽ സംസ്ഥാന തലത്തിൽ വിദഗ്ദ്ധ സമിതി തിരഞ്ഞെടുത്ത മികച്ച സർവകലാശാലയ്ക്കും ഡയറക്ടറേറ്റിനും യൂണിറ്റുകൾക്കും പ്രോഗ്രാം ഓഫീസർമാർക്കും വൊളന്റിയർമാർക്കുമുള്ള പുരസ്കാരങ്ങളാണ് സമ്മാനിച്ചത്. മന്ത്രിമാരായ ആർ.ബിന്ദു, വി.ശിവൻകുട്ടി, മേയർ ആര്യാ രാജേന്ദ്രൻ, എ.എ റഹിം എം.പി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |