SignIn
Kerala Kaumudi Online
Monday, 07 October 2024 9.57 PM IST

മൻ കി ബാത്ത്: ഒളിമ്പിക്സിൽ പങ്കെടുക്കുന്നവർക്ക് ആശംസയുമായി പ്രധാനമന്ത്രി

Increase Font Size Decrease Font Size Print Page
dd

ന്യൂഡൽഹി: പാരീസ് ഒളിമ്പിക്സിൽ പങ്കെടുക്കുന്ന കായികതാരങ്ങൾക്ക് ആശംസയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. താരങ്ങളെ പ്രോത്സാഹിപ്പിക്കാൻ അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു. 112-ാമത് മൻ കി ബാത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകവേദിയിൽ ത്രിവർണപതാക ഉയർത്താനും രാജ്യത്തിനുവേണ്ടി എന്തെങ്കിലും ചെയ്യാനും നമ്മുടെ കായികതാരങ്ങൾക്ക് അവസരം നൽകുന്നു. നമുക്ക് അവരെ പ്രോത്സാഹിപ്പിക്കാം. ഭാരതത്തിന്റെ അഭിവാദ്യങ്ങൾ- അദ്ദേഹം പറഞ്ഞു. രാജ്യാന്തര മാത്തമാറ്റിക്സ് ഒളിമ്പ്യാഡിൽ മികച്ച പ്രകടനം കാഴ്‌ച വച്ച വിദ്യാർത്ഥികളെയും അഭിനന്ദിച്ചു. നാല് സ്വർണ മെഡലുകളും ഒരു വെള്ളി മെഡലും വിദ്യാർത്ഥികൾ നേടി. 100 ലധികം രാജ്യങ്ങളിൽ നിന്നുള്ള യുവജനങ്ങൾ പങ്കെടുക്കുത്ത ഒളിമ്പ്യാഡിൽ ആദ്യ അഞ്ച് സ്ഥാനത്ത് ഭാരതം എത്തി. കുട്ടികൾ രാജ്യത്തിന് അഭിമാനമായി മാറിയതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

കൈത്തറി, ഖാദി നേട്ടം

ആഗസ്റ്റ് ഏഴിന് 'ദേശീയ കൈത്തറിദിനം" ആഘോഷിക്കും.

നിങ്ങളുടെ പ്രാദേശിക ഉത്പന്നങ്ങൾ 'മൈ പ്രൊഡക്ട്, മൈ പ്രൈഡ്" എന്ന പേരിൽ സമൂഹമാദ്ധ്യമത്തിൽ അപ് ലോഡ് ചെയ്യണമെന്നും മോദി പറഞ്ഞു.

മാനസ്
മയക്കുമരുന്നിന് ഇരയാകുന്നവർക്കായി സർക്കാർ 'മാനസ്" എന്ന പേരിൽ ഹെൽപ്പ് ലൈൻ പോർട്ടൽ തുറന്നിട്ടുണ്ട്. വലിയൊരു ചുവടുവയ്പാണിത്. 1933ൽ വിളിച്ച് സഹായം തേടാം. ഇന്ന് ലോകം കടുവ ദിനം ആഘോഷിക്കുന്നതിനെക്കുറിച്ചും മോദി പറഞ്ഞു.

ത്രിവർണ പതാക സെൽഫി

'ഹർ ഘർ തിരംഗ അഭിയാൻ" എന്ന ക്യാമ്പയിൻ നടന്നുവരുന്നു. ത്രിവർണപതാകയ്‌ക്കൊപ്പമുള്ള നിങ്ങളുടെ സെൽഫി" ഹർ ഘർ തിരംഗ.കോമിൽ അപ്‌ലോഡ് ചെയ്യണം. ആഗസ്റ്റ് 15ന് മുമ്പ് നിർദ്ദേശങ്ങൾ അയയ്ക്കണമെന്നും മോദി ജനങ്ങളോട് ആവശ്യപ്പെട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: OLYMPIC
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.