ന്യൂഡൽഹി: സിനിമാ മേഖലയിലെ ലൈംഗിക ചൂഷണങ്ങൾ വിശദീകരിക്കുന്ന ഹേമ കമ്മിറ്റി റിപ്പോർട്ട് സി.പി.എം കേന്ദ്ര കമ്മിറ്റിയിലും ചർച്ചയായി. ലിംഗസമത്വം ഉറപ്പാക്കുന്ന വിഷയങ്ങളിൽ സർക്കാർ ജാഗ്രത പുലർത്തണമെന്ന് നിർദ്ദേശിച്ചതായി സൂചനയുണ്ട്.
റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ സിനിമാ മേഖലയിലെ ലൈംഗിക ചൂഷണങ്ങൾ ഇരകൾ വെളിപ്പെടുത്തിയത് ദേശീയ തലത്തിൽ ശ്രദ്ധനേടിയ സാഹചര്യത്തിലാണ് വിഷയം കേന്ദ്രകമ്മിറ്റി ചർച്ച ചെയ്‌തത്. വൈകിയെങ്കിലും റിപ്പോർട്ട് പുറത്തുവിട്ടത് തൊഴിലിടങ്ങളിൽ സ്ത്രീ സുരക്ഷയ്‌ക്ക് സർക്കാർ പ്രാധാന്യം നൽകുന്നതിന് തെളിവാണെന്ന് കേരള ഘടകം വിശദീകരിച്ചു. രാഷ്‌ട്രീയ ബന്ധവും സ്വാധീനവും നോക്കാതെ നടപടിയെടുക്കുന്നുണ്ടെന്നും വ്യക്തമാക്കി. രണ്ടു ദിവസത്തെ കേന്ദ്രകമ്മിറ്റി യോഗം ഇന്നലെ സമാപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |