പി.എസ്.സി അഭിമുഖം

Friday 08 May 2026 12:00 AM IST

തിരുവനന്തപുരം: കാസർകോട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (മലയാളം) (കാറ്റഗറി നമ്പർ 601/2024) തസ്തികയിലേക്കുള്ള രണ്ടാംഘട്ട അഭിമുഖം 14, 15 തീയതികളിൽ പി.എസ്.സി കണ്ണൂർ ജില്ലാ ഓഫീസിൽ നടക്കും.

കണ്ണൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (ഹിന്ദി) (കാറ്റഗറി നമ്പർ 604/2024) തസ്തികയുടെ മാറ്റിവച്ച അഭിമുഖം 13, 14 തീയതികളിൽ പി.എസ്.സി കണ്ണൂർ ജില്ലാ ഓഫീസിൽ നടത്തും.

ഒ.എം.ആർ പരീക്ഷ

കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസിൽ അറ്റൻഡർ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 37/2024), കേരള സ്റ്റേറ്റ് ഹാൻഡ്ലൂം വീവേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ (ഹാന്റക്സ്) സെയിൽസ്മാൻ ഗ്രേഡ് 2/സെയിൽസ് വുമൺ ഗ്രേഡ് 2 (പാർട്ട് 1- ജനറൽ കാറ്റഗറി) (കാറ്റഗറി നമ്പർ 328/2024), കേരള ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷനിൽ സ്റ്റോർ കീപ്പർ (കാറ്റഗറി നമ്പർ 377/2024) തസ്തികകളിലേക്കുള്ള ഒ.എം.ആർ. പരീക്ഷ 18 ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.20 വരെ നടത്തും.

വകുപ്പുതല വാചാപരീക്ഷ

കേരള ജനറൽ സർവ്വീസിലേയും കേരള വാട്ടർ അതോറിറ്റിയിലേയും ഡിവിഷണൽ അക്കൗണ്ടന്റുമാർക്കു വേണ്ടിയുള്ള (സ്‌പെഷ്യൽ ടെസ്റ്റ്-ആഗസ്റ്റ് 2025) വകുപ്പുതല വാചാപരീക്ഷ 14 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ നടത്തും.

അർഹതാനിർണ്ണയ പരീക്ഷ

കേരള പൊതുവിദ്യാഭ്യാസ വകുപ്പിൽ നിർദ്ദിഷ്ട യോഗ്യതയുള്ള ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്ക് കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ തസ്തികമാറ്റം വഴി ലാബ് അസിസ്റ്റന്റ്മാരായി നിയമനം ലഭിക്കുന്നതിനും, കേരള ഹയർ സെക്കൻഡറി വകുപ്പിൽ ലാബ് അസിസ്റ്റന്റായി ഇപ്പോൾ ജോലി ചെയ്യുന്നവർക്ക് പ്രൊബേഷൻ പൂർത്തിയാക്കുന്നതിനുമുളള അർഹതാനിർണയ പരീക്ഷ (ലാബ് അസിസ്റ്റന്റ് ടെസ്റ്റ്) (കാറ്റഗറി നമ്പർ 175/2025) 3 ന് രാവിലെ 8.30 മുതൽ 11.15 വരെ ഓൺലൈനായി നടത്തും .