തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി രാജ്ഭവനിൽ ഗവർണർ ആർ.വി ആർലേക്കർ ഒരുക്കിയ വിരുന്നിൽ (അറ്റ്‌ഹോം) മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്തില്ല. ഗവർണറും സർക്കാരും തമ്മിൽ വിവിധ വിഷയങ്ങളിൽ അഭിപ്രായ ഭിന്നത രൂക്ഷമായ പശ്ചാത്തലത്തിലാണ് ബഹിഷ്കരണം. മുഖ്യമന്ത്രി തിരുവനന്തപുരത്തുണ്ടായിരുന്നിട്ടും പങ്കെടുത്തില്ല. 13മന്ത്രിമാരെ മറ്റ് ജില്ലകളിൽ സ്വാതന്ത്ര്യദിനാഘോഷത്തിനായി നിയോഗിച്ചിരുന്നു. പ്രതിപക്ഷ നേതാവിനും സ്പീക്കർക്കും എം.പിമാർക്കും എം.എൽ.എമാർക്കും ക്ഷണമുണ്ടായിരുന്നെങ്കിലും പങ്കെടുത്തില്ല.
അതേസമയം ചീഫ്സെക്രട്ടറി ഡോ.എ.ജയതിലകും ഡി.ജി.പി റവാഡ ചന്ദ്രശേഖറും ധനകാര്യ സെക്രട്ടറി കെ.ആർ.ജ്യോതിലാലും സർക്കാരിനെ പ്രതിനിധീകരിച്ച് പങ്കെടുത്തു. വി.സിമാരായ ഡോ.മോഹനൻ കുന്നുമ്മേൽ, സിസാതോമസ്, കെ.ശിവപ്രസാദ്, എ.ബിജുകുമാർ, കെ.കെ.സാജു എന്നിവർ പങ്കെടുത്തു. കര-നാവിക-വ്യോമ സേനകളിലെ ഉന്നത ഉദ്യോഗസ്ഥർ, രാഷ്ട്രീയ, സാമൂഹ്യ, സാമുദായിക, സാംസ്‌കാരിക മേഖലകളിലെ പ്രമുഖർ അരടക്കം അഞ്ഞൂറിലേറെപ്പേർ ചടങ്ങിനെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |