ഡൽഹി യാത്ര കേരള കാര്യം ചർച്ച ചെയ്യാനല്ല: ചെന്നിത്തല
Thursday 07 May 2026 12:22 AM IST
തിരുവനന്തപുരം: താൻ ഡൽഹിയിൽ പോയത് കേരളത്തിലെ കാര്യങ്ങൾ ചർച്ച ചെയ്യാനല്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മഹാരാഷ്ട്രയിലെ സംഘടനാ കാര്യങ്ങൾക്ക് വേണ്ടിയായിരുന്നു യാത്ര. അവിടെ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരെ സംബന്ധിച്ച അന്തിമ തീരുമാനമെടുക്കാൻ രാഹുൽ ഗാന്ധിയുടെ സാന്നിദ്ധ്യത്തിലുള്ള യോഗത്തിനാണ് പോയതെന്നും അദ്ദേഹം മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. കേരളത്തിലെ കാര്യങ്ങളിൽ നിരീക്ഷകർ ഇവിടെ എത്തിയിട്ടുണ്ട്. അവർ എം.എൽ.എമാരുമായും മറ്റ് നേതാക്കന്മാരുമായും സംസാരിച്ച് റിപ്പോർട്ട് നൽകും. അതനുസരിച്ച് ഹൈക്കമാൻഡ് തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.