അമ്മയിലെ പ്രശ്നം പരിഹരിക്കണം: രമേഷ് പിഷാരടി
പാലക്കാട്: താരസംഘടനയായ 'അമ്മ'യിലെ തർക്കം മുതിർന്ന അംഗങ്ങളുമായി സംസാരിച്ച് പരിഹരിക്കണമെന്ന് രമേഷ് പിഷാരടി എം.എൽ.എ. ഇതിനായി അടിയന്തിരമായി യോഗം ചേരാൻ പ്രസിഡന്റിനോട് ആവശ്യപ്പെട്ടെന്നും സംഘടനയുടെ പ്രസിഡന്റ് ശ്വേത മേനോൻ,അൻസിബ,ടിനി ടോം എന്നിവരുമായി ഫോണിൽ സംസാരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മറ്റേത് തൊഴിലാളി സംഘടനകൾക്കും ലഭിക്കാത്ത തരത്തിൽ അമ്മ സംഘടനക്ക് മാദ്ധ്യമശ്രദ്ധ കിട്ടുന്നുണ്ട്. ഏത് സംഘടനയിലും അംഗങ്ങൾ തമ്മിൽ തർക്കങ്ങൾ ഉണ്ടാകാറുണ്ട്. പൊതുജനങ്ങൾ പരിഹസിച്ച് ചിരിക്കുന്ന തരത്തിൽ സംഘടനയുടെ ആഭ്യന്തര കാര്യങ്ങൾ എത്തിക്കേണ്ടതില്ല. സംഘടനക്ക് അകത്ത് തീർക്കണം. ചാരിറ്റി വെൽഫെയർ ട്രസ്റ്റ് പോലെയാണ് 'അമ്മ' പ്രവർത്തിക്കുന്നത്. ഭരണസമിതിയിൽ താരങ്ങളെ ആവശ്യമില്ലെന്ന അഭിപ്രായം ഉയർന്നതോടെയാണ് മമ്മൂട്ടി,മോഹൻലാൽ തുടങ്ങിയവർ നേതൃനിരയിൽനിന്നും മാറിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.