ഡീൻ മൂക്കാതെപഴുത്ത നേതാവ്: സി.പി. മാത്യു
Saturday 16 May 2026 1:28 AM IST
തൊടുപുഴ: ഡീൻ കുര്യാക്കോസ് എം.പി മൂക്കാതെ പഴുത്ത നേതാവെന്നും എം.പിയെക്കൊണ്ട് പാർട്ടിക്ക് ഗുണമില്ലെന്നും ഇടുക്കി ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു പറഞ്ഞു. പി.ടി. തോമസിന്റെ വിയർപ്പും അധ്വാനവുമാണ് ഡീൻ കുര്യാക്കോസിന്റെ എം.പി സ്ഥാനം. എം.പി എന്നാൽ മെമ്പർ ഒഫ് പാർലമെന്റ് എന്നാണെന്നും മെമ്പർ ഒഫ് പഞ്ചായത്ത് ആകരുതെന്നും മാത്യു വിമർശിച്ചു. മുഖ്യമന്ത്രിയെ നിശ്ചയിക്കാനുള്ള ചർച്ചകൾ നടക്കുന്നതിനിടയിൽ വി.ഡി. സതീശനെ അനുകൂലിച്ച് പ്രകടനം നടത്തിയവർക്കെതിരെ ഡി.സി.സി നടപടിയെടുത്തിരുന്നു. ഇതിനെ ഡീൻ പരസ്യമായി ചോദ്യം ചെയ്തതാണ് മാത്യുവിനെ ചൊടിപ്പിച്ചത്.