നെതർലാൻഡ്സ് സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ്

Saturday 16 May 2026 1:32 AM IST

തിരുവനന്തപുരം: നെതർലാൻഡ്സ് റാഡ്ബൗഡ് സർവകലാശാല നിഖിൽ സീജ ശിവകുമാറിന് ഡോക്ടറേറ്റ് നൽകി. ഏപ്രിൽ 21ന് 'സ്‌കാനിംഗ് പ്രോബ് മൈക്രോസ്‌കോപ്പി ഉപയോഗിച്ചുള്ള ആറ്റോമിക് സ്‌കെയിൽ സ്വഭാവരൂപീകരണം' എന്ന ഡോക്ടറൽ തീസിസിനാണ് ഡോക്ടറേറ്റ് ലഭിച്ചത്.

ഗവേഷണത്തിനിടെ നിഖിൽ നാനോസയൻസിലും കണ്ടൻസ്ഡ് മാറ്റർ ഫിസിക്സിലും വിപുലമായ പഠനം നടത്തി. ചാർജ് ഡെൻസിറ്റി വേവ് മെറ്റീരിയലിലെ ഉപരിതല വിശ്രമം, വ്യക്തിഗത മാലിന്യങ്ങളുടെ ടിപ്പ് ഇൻഡ്യൂസ്ഡ് ചാർജിംഗ്, റെസൊണന്റ് എനർജി ട്രാൻസ്ഫർ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം. നിഖിൽ നിലവിൽ യു.കെയിലെ നോട്ടിംഗ്ഹാം സർവകലാശാലയിൽ റിസർച്ച് അസോസിയേറ്റാണ്. വഴുതക്കാട് ഈശ്വരവിലാസം റോഡിലെ കമലദളം സ്വദേശിയാണ് നിഖിൽ. പിതാവ് പ്രൊഫ.ഡോ.എസ്.ശിവകുമാർ ഇന്ത്യൻ ലോ ഇൻസ്റ്റിറ്റ്യൂട്ടിലെ സീനിയർ പ്രൊഫസറും നാഷണൽ ലീഗൽ സർവീസസ് അതോറിറ്റി അംഗവുമാണ്. അമ്മ പ്രൊഫ.ഡോ.കെ.ആർ.സീജ ഇന്ദിരാഗാന്ധി ഡൽഹി ടെക്നിക്കൽ യൂണിവേഴ്സിറ്റി ഫോർ വുമണിൽ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിംഗിൽ പ്രൊഫസറും പരീക്ഷാ ഡീനുമാണ്. സഹോദരി നന്ദിത എസ്.ശിവകുമാർ, ലുധിയാനയിലെ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ് പൂർത്തിയാക്കി.