ഗുരുവായൂർ ഇന്റർസിറ്റി ഒരുമണിക്കൂർ വൈകും
Saturday 16 May 2026 1:34 AM IST
തിരുവനന്തപുരം: ഗുരുവായൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഇന്റർസിറ്റി നാളെ ഒരു മണിക്കൂർ വൈകിയോടും. കളമശേരിയിൽ യാർഡിന്റെ ജോലി നടക്കുന്നതിനാൽ ഗുരുവായൂരിൽ നിന്ന് ഒരു മണിക്കൂർ വൈകിയാണ് ട്രെയിൻ പുറപ്പെടുക. തിരുവനന്തപുരത്തുനിന്ന് തിരുച്ചിറപ്പള്ളിയിലേക്കുള്ള ഇന്റർസിറ്റിയും നാളെ 85 മിനിറ്റ് വൈകും.ചെന്നൈ എഗ്മൂർ-ഗുരുവായൂർ 20 മിനിറ്റും കാരയ്ക്കൽ-എറണാകുളം എക്സ്പ്രസ് 10 മിനിറ്റും, എറണാകുളം-കണ്ണൂർ ഇന്റർസിറ്റി 10 മിനിറ്റും വൈകും.