മുഖ്യമന്ത്രി വി.ഡി.സതീശൻ ഡൽഹിയിൽ

Saturday 23 May 2026 12:16 AM IST

തിരുവനന്തപുരം: മന്ത്രിസഭാ രൂപീകരണ ശേഷം ആദ്യമായി മുഖ്യമന്ത്രി വി.ഡി.സതീശൻ ഡൽഹിയിലെത്തി. ഇന്നലെ രാത്രി എഴു മണിയ്ക്കുള്ള വിമാനത്തിലാണ് തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി ചോദിച്ചിട്ടുണ്ടെങ്കിലും അന്തിമ തീരുമാനമായിട്ടില്ല. മറ്റു ചില കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയേക്കും. അവരുടെ വകുപ്പുകളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങൾ ശ്രദ്ധയിൽപ്പെടുത്തുകയാണ് ലക്ഷ്യം. സോണിയാ ഗാന്ധി, രാഹുൽഗാന്ധി ഉൾപ്പെടെ എ.ഐ.സി.സി നേതാക്കളെയും കാണുന്നുണ്ട്.