കെ.സനിൽകുമാർ കോട്ടയം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ്

Saturday 23 May 2026 12:50 AM IST

കൊച്ചി: പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജിമാരുടെ സ്ഥലംമാറ്റപ്പട്ടിക ഹൈക്കോടതി പ്രസിദ്ധീകരിച്ചു. മഞ്ചേരിയിലെ പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജ് കെ. സനിൽകുമാറിനെ കോട്ടയത്തേക്കും എം. മനോജിനെ തലശേരിയിലേക്കും മാറ്റി നിയമിച്ചു. കൽപ്പറ്റ കോടതിയിലെ അഡി. സെഷൻസ് ജഡ്ജ് എ.വി. മൃദുലയായിരിക്കും മഞ്ചേരിയിലെ പുതിയ പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജ്.