ശബരിമലയിൽ ഇന്ന് സഹസ്ര കലശാഭിഷേകം
Tuesday 19 May 2026 2:24 AM IST
ശബരിമല: ഇടവമാസ പൂജകൾക്കായി നടതുറന്ന ശബരീശ സന്നിധിയിൽ ഇന്ന് സഹസ്ര കലശാഭിഷേകം നടക്കും. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തിൽ മേൽശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരി പുലർച്ചെ 5ന് നടതുറന്ന് നിർമ്മാല്യ ദർശനവും പതിവ് അഭിഷേകവും നടത്തും. തുടർന്ന് തന്ത്രിയുടെ കാർമ്മികത്വത്തിൽ കിഴക്കേ മണ്ഡപത്തിൽ മഹാഗണപതിഹോമം. നെയ്യഭിഷേകം, അഷ്ടാഭിഷേകം, ഉഷഃപൂജ എന്നിവയ്ക്കുശേഷം സഹസ്രകലശാഭിഷേകം നടത്തും . വൈകിട്ട് 6.30ന് ദീപാരാധനയ്ക്കു ശേഷം പടിപൂജ . പുഷ്പാഭിഷേകവും അത്താഴപൂജയും കഴിഞ്ഞ് ദേവനെ യോഗദണ്ഡും രുദ്രാക്ഷമാലയും അണിയിച്ച് ഭസ്മ വിഭൂഷിതനാക്കും. തുടർന്ന് നടയടയ്ക്കുന്നതോടെ ഇടവമാസ പൂജകൾ പൂർത്തിയാകും. പ്രതിഷ്ഠാദിന പൂജകൾക്കായി 25ന് നടതുറക്കും. 26നാണ് പ്രതിഷ്ഠാദിനം.