തിരുവനന്തപുരം: തൃശൂർ പൂരം അലങ്കോലപ്പെട്ട സംഭവത്തിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ മൊഴിയെടുത്തു. രണ്ട് ദിവസങ്ങൾക്ക് മുൻപ് സുരേഷ്ഗോപിയുടെ തിരുവനന്തപുരത്തെ വസതിയിൽ വച്ച് ഡിഐജി തോംസൺ ജോസാണ് മൊഴിയെടുത്തത്. പൂരം അലങ്കോലപ്പെട്ടത് ആദ്യം അറിയിച്ചത് ബിജെപി പ്രവർത്തകരാണെന്ന് സുരേഷ് ഗോപി അന്വേഷണ സംഘത്തിന് മൊഴി നല്‍കിയത്.
നിലവിലെ മൊഴി പരിശോധിച്ചതിനുശേഷം കൂടുതൽ വ്യക്തത വരുത്തണമെങ്കിൽ വീണ്ടും സുരേഷ് ഗോപിയുടെ മൊഴി രേഖപ്പെടുത്തുമെന്നും അന്വേഷണ സംഘം അറിയിച്ചു. അന്വേഷണം അവസാനഘട്ടത്തിലാണ്. പൂരം കലക്കലിൽ അന്വേഷണ റിപ്പോർട്ട് ഈ മാസം എഡിജിപിക്ക് കൈമാറുമെന്നാണ് വിവരം. തൃശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട് ത്രിതല അന്വേഷണത്തിനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ടിരുന്നത്. ഇതില്‍ രണ്ട് അന്വേഷണം പൂര്‍ത്തിയായിരുന്നു. പൂരം കലക്കലിലെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണമാണ് തുടരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |