കൊച്ചി: യോഗ ശരീരത്തെയും മനസിനെയും കൂട്ടിയണക്കുന്നതാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബോൾഗാട്ടി പാലസ് ഇവന്റ് സെന്ററിൽ നടന്ന പരിപാടിയിൽ 'ഏക് പേഡ് മാ കേ നാം" സംരംഭത്തിന് കീഴിൽ പരിസ്ഥിതി അവബോധം വളർത്തുന്നതിനായി പങ്കെടുത്തവർക്ക് കേന്ദ്രമന്ത്രി വൃക്ഷത്തൈകളും വിതരണം ചെയ്തു.
വിശാഖപട്ടണത്ത് നടന്ന പരിപാടിയിലെ പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ തത്സമയ സംപ്രേഷണവും വേദിയിൽ സജ്ജമാക്കിയിരുന്നു. വിദ്യാർത്ഥികൾ, എണ്ണ വ്യവസായ മേഖലയിലെ പ്രതിനിധികൾ, പൊതുജനങ്ങൾ എന്നിവരുൾപ്പെടെ ആയിരത്തിലധികം പേർ അദ്ദേഹത്തോടൊപ്പം യോഗ ചെയ്തു. വിനോദസഞ്ചാര മന്ത്രാലയം മേഖല ഡയറക്ടർ (സൗത്ത്) ഡി. വെങ്കിടേശൻ, വിനോദസഞ്ചാര മന്ത്രാലയം ഡയറക്ടർ റോഷൻ തോമസ് ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |