അച്ചടി പൂർത്തിയായി; മന്ത്രി ഷംസുദ്ദീൻ

Sunday 24 May 2026 12:05 AM IST

മലപ്പുറം: പുതിയ അദ്ധ്യയന വർഷത്തേക്കുള്ള പുസ്തകങ്ങളുടെ അച്ചടി പൂർത്തിയായതായി മന്ത്രി എൻ.ഷംസുദ്ദീൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. വിതരണം 30നകം പൂർത്തിയാവും. കഴിഞ്ഞ ദിവസം മൂന്നരലക്ഷം പാഠപുസ്തകങ്ങളാണ് സ്‌കൂളുകളിലേക്കെത്തിച്ചത്. അച്ചടി വൈകുന്നത് വിതരണത്തെ ബാധിക്കാതിരിക്കാൻ യോഗം വിളിച്ച് കൃത്യമായ ധാരണയുണ്ടാക്കിയിട്ടുണ്ട്. സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഫിറ്റ്നസ് പരിശോധനകൾക്കും പ്രവേശനോത്സവത്തിനുമുള്ള കൃത്യമായ ഗൈഡ്‌ലൈൻ നൽകിയിട്ടുണ്ടെന്നും പറഞ്ഞു.