ട്രെയിൻ യാത്ര: സുരക്ഷിത രീതി പാലിക്കണം

Wednesday 06 May 2026 12:00 AM IST

തിരുവനന്തപുരം: ട്രെയിനിൽ നിന്ന് വീണുള്ള അപകടങ്ങൾ ഒഴിവാക്കാൻ സുരക്ഷിതമായ യാത്രാ രീതികൾ പാലിക്കണമെന്ന മുന്നറിയിപ്പുമായി ആർ.പി.എഫ്. ട്രെയിൻ ഓടിക്കൊണ്ടിരിക്കുമ്പോൾ കോച്ചിന്റെ വാതിൽക്കൽ നിൽക്കരുത്. ഡോറിൽ നിന്ന് പരമാവധി അകലം പാലിച്ച് യാത്ര ചെയ്യണം. ട്രെയിൻ ഓടിത്തുടങ്ങുമ്പോൾ ചാടിക്കയറരുത്. സ്റ്റേഷനിൽ നിറുത്താനായി സ്ലോ ചെയ്യുമ്പോൾ ചാടി ഇറങ്ങരുത്. ഈ വർഷം ഇതുവരെ ഡിവിഷനിൽ 37 യാത്രക്കാർ വീണുള്ള അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.