യു.കെ പിഎച്ച്.ഡി കോമൺ വെൽത്ത് സ്‌കോളർഷിപ്പ്

Tuesday 25 February 2025 12:02 AM IST

അന്താരാഷ്ട്ര തലത്തിൽ മികവാർന്ന കോമൺ വെൽത്ത് സ്‌കോളർഷിപ്പിന്റെ പി.എച്ച്ഡി പ്രോഗ്രാമിന് ഒക്ടോബർ 15 വരെ അപേക്ഷിക്കാം. യു.കെ ഫോറിൻ, കോമൺ വെൽത്ത് & ഡെവലപ്‌മെന്റ് സർവീസാണ് സ്‌കോളർഷിപ് അനുവദിക്കുന്നത്. ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിലുള്ളവർക്ക് മുൻഗണന ലഭിക്കും. ഗവേഷണ മേഖല വിലയിരുത്തി നാലു വർഷ ഓണേഴ്‌സ് ബിരുദ പ്രോഗ്രാം, ബിരുദാനന്തര പ്രോഗ്രാം എന്നിവ പൂർത്തിയാക്കുന്ന അവസാന വർഷ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.

2025/ 26 വർഷത്തേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷകർ 2025 സെപ്റ്റംബറിന് മുമ്പ് ഡോക്ടറൽ ഗവേഷണത്തിന് രജിസ്റ്റർ ചെയ്തവരാകരുത്. അപേക്ഷിക്കുന്ന ഗവേഷകർ യു.കെയിലെ മികച്ച സർവ്വകലാശാലകളിൽ അഡ്മിഷൻ ഉറപ്പുവരുത്തണം. എൻജിനിയറിംഗ്, ബയോടെക്‌നോളജി, ബയോകെമിക്കൽ എൻജിനിയറിംഗ്, റോബോട്ടിക്‌സ്, കമ്പ്യൂട്ടർ സയൻസ്, എയ്‌റോനോട്ടിക്കൽ/ എയ്‌റോസ്‌പേസ് എൻജിനിയറിംഗ്, ആർക്കിടെക്ച്ചർ, അഗ്രിക്കൾച്ചർ, വെറ്ററിനറി സയൻസ്, ഫോറസ്ട്രി, സയൻസ് വിഷയങ്ങളിലാണ് സ്‌കോളർഷിപ്. ഓൺലൈനായി അപേക്ഷിക്കാം.

ഗവേഷണ സ്ഥാപനങ്ങൾ, തിരഞ്ഞെടുത്ത സർവകലാശാലകൾ, ചാരിറ്റബിൾ ട്രസ്റ്റുകൾ എന്നിവയ്ക്കും വിദ്യാർത്ഥികളെ നോമിനേറ്റ് ചെയ്യാം.

പഠനച്ചെലവ്, ട്യൂഷൻ ഫീസ്, കുടുംബ ചെലവുകൾ, ഫീൽഡ് ട്രയൽ ചെലവുകൾ തുടങ്ങിയവ അടങ്ങുന്നതാണ് സ്‌കോളർഷിപ്പ്. പ്രതിമാസം 1378 മുതൽ 1690 പൗണ്ട് വരെ സ്റ്റൈപൻഡ് ലഭിക്കും. അക്കാഡമിക് മികവ്, ഗവേഷണ പ്രൊപ്പോസലിന്റെ മേന്മ, മാതൃരാജ്യത്തിനു ലഭിക്കുന്ന നേട്ടം എന്നിവ വിലയിരുത്തിയാണ് സ്‌കോളർഷിപ് അനുവദിക്കുന്നത്.

പ്രസ്തുത മേഖലയിലെ ഗവേഷണ വിടവ് വിലയിരുത്തി ഗവേഷണ പ്രൊപ്പോസൽ തയ്യാറാക്കണം. സ്ഥാപനത്തിന്റെ പ്രവർത്തന മികവ്, സമയക്രമം എന്നിവ വ്യക്തമാക്കണം. തലക്കെട്ട്, ആശയം, നടത്തിപ്പ്, മോണിറ്ററിംഗ് & വിശകലനം, ബഡ്ജറ്റ് എന്നിവയിൽ വ്യക്തത വേണം. 400 വാക്കുകളിൽ കുറയാത്ത അബ്‌സ്ട്രാക്റ്റ് വേണം. പ്രൊപ്പോസലിന്റെ പ്രസക്തി, സാദ്ധ്യതകൾ, സുസ്ഥിരത, ഇതിലൂടെ കൈവരിക്കാവുന്ന മാറ്റങ്ങൾ, മനുഷ്യവിഭവശേഷി, ചെലവ് എന്നിവ നിർവചിക്കണം. www.cscuk.fcdo.gov.uk.

നാഷണൽ ലാ സ്‌കൂൾ ഒഫ് ഇന്ത്യ യൂണിവേഴ്‌സിറ്റി പ്രവേശനം

ബംഗളൂരുവിലെ നാഷണൽ ലാ സ്‌കൂൾ ഒഫ് ഇന്ത്യ യൂണിവേഴ്‌സിറ്റിയിൽ ബി.എ ഓണേഴ്‌സ്, മൂന്ന് വർഷ എൽഎൽ.ബി ഓണേഴ്‌സ്, പബ്ലിക് പോളിസിയിൽ രണ്ടുവർഷ ബിരുദാനന്തര ബിരുദം, ലാ, സോഷ്യൽ സയൻസസ്, ഹ്യൂമാനിറ്റീസ്, പബ്ലിക് പോളിസി എന്നിവയിൽ ഡോക്ടറൽ പ്രോഗ്രാം കോഴ്സുകളിലേക്ക് മാർച്ച് 23 വരെ അപേക്ഷിക്കാം. ഏപ്രിൽ 27ന് പ്രവേശന പരീക്ഷ നടത്തും. www.nlsatadmissions.nls.ac.in.

ഗ്ലോബൽ അക്കൗണ്ടിംഗ് പ്രോഗ്രാം

കേരള ഡിജിറ്റൽ യൂണിവേഴ്‌സിറ്റിയും അസാപ്പും ചേർന്ന് ഇന്റർനാഷണൽ ഫൈനാൻസ് ടാക്‌സേഷൻ ആൻഡ് പബ്ലിക് അക്കൗണ്ടിംഗിൽ ബിരുദാനന്തര ഡിപ്ലോമ പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. അമേരിക്കയടക്കമുള്ള വികസിത രാജ്യങ്ങളിൽ മികച്ച തൊഴിൽ ലഭിക്കാൻ കോഴ്‌സ് ഉപകരിക്കും. ഒരു വർഷമാണ് കോഴ്‌സിന്റെ കാലയളവ്. ഏപ്രിൽ 2025 ൽ ക്ലാസ് തുടങ്ങും.കോമേഴ്‌സ് ബിരുദധാരികൾക്കും പ്രൊഫഷണലുകൾക്കും അപേക്ഷിക്കാം. www.duk.ac.in , www.asapkerala.gov.in

ഓ​ർ​മി​ക്കാ​ൻ...

ജെ.​ഇ.​ഇ​ ​മെ​യി​ൻ​ ​എ​ഡി​റ്റ് ​വി​ൻ​ഡോ​:​-​ ​ജെ.​ഇ.​ഇ​ ​മെ​യി​ൻ​ 2025​ ​സെ​ഷ​ൻ​ 2​ ​ആ​പ്ലി​ക്കേ​ഷ​ൻ​ ​എ​ഡി​റ്റ് ​വി​ൻ​ഡോ​ ​സൗ​ക​ര്യം​ 27,​ 28​ ​തീ​യ​തി​ക​ളി​ൽ​ ​ല​ഭ്യ​മാ​കു​മെ​ന്ന് ​എ​ൻ.​ടി.​എ.​ ​സ​മ​ർ​പ്പി​ച്ച​ ​അ​പേ​ക്ഷ​യി​ലെ​ ​തെ​റ്റു​തി​രു​ത്താ​നു​ള്ള​ ​അ​വ​സ​ര​മാ​ണി​ത്.​ ​വെ​ബ്സൈ​റ്റ്:​ ​j​e​e​m​a​i​n.​n​t​a.​n​i​c.​i​n.

സി.​യു.​ഇ.​ടി​ ​യു.​ജി​ 2025​ ​വെ​ബ്സൈ​റ്റ്:​-​ 2025​ലെ​ ​സി.​യു.​ഇ.​ടി​ ​യു.​ജി​ ​പ​രീ​ക്ഷ​യു​ടെ​ ​വെ​ബ്സൈ​റ്റ് ​എ​ൻ.​ടി.​എ​ ​ലോ​ഞ്ച് ​ചെ​യ്തു.​ ​വെ​ബ്സൈ​റ്റ്:​ ​c​u​e​t.​n​t​a.​n​i​c.​i​n.

മെ​ഡി​ക്ക​ൽ​ ​പി.​ജി: പ്ര​വേ​ശ​നം​ ​ഇ​ന്നു​കൂ​ടി

തി​രു​വ​ന​ന്ത​പു​രം​:​ ​സ​ർ​ക്കാ​ർ,​ ​സ്വാ​ശ്ര​യ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജു​ക​ളി​ലെ​യും​ ​ആ​ർ.​സി.​സി​യി​ലെ​യും​ ​ഒ​ഴി​വു​ള്ള​ ​പി.​ജി​ ​സീ​റ്റു​ക​ളി​ലേ​ക്കു​ള്ള​ ​സ്ട്രേ​ ​വേ​ക്ക​ൻ​സി​ ​ഫി​ല്ലിം​ഗ് ​അ​ലോ​ട്ട്മെ​ന്റ് ​ല​ഭി​ച്ച​വ​ർ​ ​ഇ​ന്ന് ​വൈ​കി​ട്ട് ​മൂ​ന്നി​ന​കം​ ​കോ​ളേ​ജു​ക​ളി​ൽ​ ​പ്ര​വേ​ശ​നം​ ​നേ​ട​ണം.​ ​വി​ജ്ഞാ​പ​നം​ ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ ​ൽ.​ ​ഹെ​ൽ​പ്പ് ​ലൈ​ൻ​-​ 0471252530

കെ​-​മാ​റ്റ് ​ഉ​ത്ത​ര​സൂ​ചി​ക​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം​:​ ​എം.​ബി.​എ​ ​പ്ര​വേ​ശ​ന​ത്തി​നു​ള്ള​ ​കെ​-​മാ​റ്റ് ​പ​രീ​ക്ഷ​യു​ടെ​ ​ഉ​ത്ത​ര​സൂ​ചി​ക​ ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ ​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​ആ​ക്ഷേ​പ​മു​ള്ള​വ​ർ​ ​പ​രാ​തി​യും​ ​രേ​ഖ​ക​ളും​ ​ആ​ക്ഷേ​പ​മു​ന്ന​യി​ക്കു​ന്ന​ ​ഓ​രോ​ ​ചോ​ദ്യ​ത്തി​നും​ 200​ ​രൂ​പ​ ​ഫീ​സി​ന്റെ​ ​‌​ഡി.​ഡി​യും​ ​സ​ഹി​തം​ 27​ന് ​രാ​വി​ലെ​ 11​ന​കം​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷാ​ ​ക​മ്മി​ഷ​ണ​ർ​ക്ക് ​ല​ഭ്യ​മാ​ക്ക​ണം.​ ​ഹെ​ൽ​പ്പ് ​ലൈ​ൻ​-​ 0471​-​ 2525300

ഓ​പ്പ​ൺ​ ​യൂ​ണി.​ ​ഐ.​ഇ.​എ​ൽ.​ടി.​എ​സ്, ഒ.​ഇ.​ടി​ ​ഫൗ​ണ്ടേ​ഷ​ൻ​ ​കോ​ഴ്സ്

കൊ​ല്ലം​:​ ​ആ​റു​മാ​സം​ ​ദൈ​ർ​ഘ്യ​മു​ള്ള​ ​'​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​പ്രോ​ഗ്രാം​ ​ഇ​ൻ​ ​ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​ ​സ്കി​ൽ​സ് ​ആ​ൻ​ഡ് ​ഫൗ​ണ്ടേ​ഷ​ൻ​ ​കോ​ഴ്സ് ​ഫോ​ർ​ ​ഐ.​ഇ.​എ​ൽ.​ടി.​എ​സ് ​ആ​ൻ​ഡ് ​ഒ.​ഇ.​ടി​ ​കോ​ഴ്സി​ന് ​ശ്രീ​നാ​രാ​യ​ണ​ഗു​രു​ ​ഓ​പ്പ​ൺ​ ​യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ​ ​ഇ​പ്പോ​ൾ​ ​അ​പേ​ക്ഷി​ക്കാം.​ ​കേം​ബ്രി​ഡ്ജ് ​യൂ​ണി​വേ​ഴ്സി​റ്റി​ ​പ്ര​സു​മാ​യി​ ​സ​ഹ​ക​രി​ച്ചാ​ണ് ​ഹൈ​ബ്രി​ഡ് ​മോ​ഡി​ൽ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​കോ​ഴ്സ് ​ന​ട​ത്തു​ന്ന​ത്.​ ​പ​ത്താം​ ​ക്ലാ​സോ​ ​ത​ത്തു​ല്യ​മാ​യ​ ​യോ​ഗ്യ​ത​യോ​ ​ഉ​ള്ള​വ​ർ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​കോ​ഴ്സ് ​ഫീ​സ് 7500​ ​രൂ​പ.​ ​പ​രീ​ക്ഷ​ ​ഫീ​സ് 1000​ ​രൂ​പ.​ ​ഓ​ൺ​ലൈ​നാ​യി​ ​മാ​ർ​ച്ച് 10​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​w​w​w.​s​g​o​u.​a​c.​i​n.​ ​അ​പേ​ക്ഷി​ക്കേ​ണ്ട​ ​പോ​ർ​ട്ട​ൽ​ ​h​t​t​p​s​:​/​/​s​t​p.​s​g​o​u.​a​c.​i​n​ ​ഫോ​ൺ​:​ 0474​-2966841.