
തിരുവനന്തപുരം: കിഫ്‌ബി മസാല ബോണ്ട് ഇടപാടിൽ ഗുരുതരമായ അഴിമതി നടന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഭയപ്പെടുത്താൻ വേണ്ടി മാത്രമാണ് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മസാല ബോണ്ട് ഇടപാടിൽ സംസ്ഥാനത്തിന് വലിയ ധനനഷ്ടമുണ്ടായെന്ന് സതീശൻ പറഞ്ഞു.
'മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിലേക്ക് മുൻപും നോട്ടീസ് അയച്ചിട്ടും എന്തായി. മസാല ബോണ്ടിൽ കടം എടുത്തത് തെറ്റാണ്. ഒന്നര ശതമാനം പലിശയ്ക്ക് പണം കിട്ടും എന്നിട്ടും കൂടിയ പലിശയ്ക്ക് പണം എടുത്തു. മുൻ മന്ത്രി തോമസ് ഐസക് പറയുന്നത് തെറ്റാണ്. ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ മണിയടിക്കാൻ മാത്രം മുഖ്യമന്ത്രി പോയി. പണം നിക്ഷേപിക്കുന്ന ആർക്കും മണിയടിക്കാം. നടന്നത് പി ആർ സ്റ്റണ്ടാണ്. മുഖ്യമന്ത്രി മണിയടിക്കാൻ പോകുന്നതിന് മുൻപ് സംസ്ഥാനം സോവറിംഗ് ഗ്യാരന്റി നൽകിയതിനെക്കുറിച്ച് ആലോചിക്കണം. എന്തായിരുന്നു അന്ന് പിആർ സ്റ്റണ്ട്. ഇപ്പോൾ പറയുവാ ഒരു ബന്ധവുമില്ലെന്ന്.
ഏതാ കിഫ്ബി എന്ന് ചോദിക്കാത്തത് ഭാഗ്യം. ഒഴിഞ്ഞു മാറിയാൽ വലിയ തമാശയാകും. മലയാളികളെ ഇങ്ങനെ ചിരിപ്പിക്കരുത്. കരുവന്നൂരിലും സമാനസംഭവം നടന്നു. തിരഞ്ഞെടുപ്പിന് ദിവസങ്ങൾക്ക് മുൻപായി ഇഡി നോട്ടീസ് അയച്ചിരിക്കുന്നത് .സിപിഎമ്മിനെയും മുഖ്യമന്ത്രിയെയും പേടിപ്പിക്കുന്നതിനുവേണ്ടിയാണ്, അല്ലാതെ ഇഡി കൂടുതൽ ഒന്നും ചെയ്യില്ല. കേരളത്തിൽ ബിജെപിയെ സഹായിക്കാൻ വേണ്ടിയുള്ള ഒരു ഭയപ്പെടുത്തലാണ് ഈ നോട്ടീസ്'- വിഡി സതീശൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |