
തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ നടപ്പാക്കുന്ന വികസനം അസംബ്ളി തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ കേരളത്തിലുടനീളം നടപ്പാക്കുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ജയിച്ചാൽ 45ദിവസത്തിനകം പ്രധാനമന്ത്രി വരുമെന്ന് പറഞ്ഞു, അത്പാലിച്ചു. 2030വരെയുള്ള വികസനരേഖ അവതരിപ്പിക്കുമെന്ന് പറഞ്ഞു. അവതരിപ്പിച്ചു. അതുപോലെ രാജ്യത്തെ വികസിപ്പിക്കുമെന്ന് പറഞ്ഞു. ലോകത്തെ നാലാമത്തെ സാമ്പത്തിക ശക്തിയാക്കി മാറ്റി. അതാണ് ബി.ജെ.പി. നിയമസഭാ തിരഞ്ഞെടുപ്പിൽ ജയിച്ചാൽ വികസിത കേരളം യാഥാർത്ഥ്യമാക്കും. വിശ്വാസികളെ സംരക്ഷിക്കും. സുരക്ഷിത കേരളം നടപ്പാക്കും. പത്തുകൊല്ലത്തെ ഇടതുമുന്നണി ഭരണം എന്ത് നേട്ടമാണുണ്ടാക്കിയത്. അതിനുമുമ്പ് അഞ്ചുവർഷം യു.ഡി.എഫ് ഭരിച്ചിട്ട് എന്തായി. ജമാഅത്തെ ഇസ്ളാമിയേയും എസ്.ഡി.പി.ഐയേയും വളർത്തുന്ന ഈ മുന്നണികൾ സംസ്ഥാനത്ത് എന്ത് സുരക്ഷിതത്വമാണ് നൽകുന്നതെന്ന് ജനങ്ങൾ ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്വർണക്കൊള്ള നടത്തിയയാൾ എന്തിന് സോണിയയേയും സി.പി.എം നേതാക്കളേയും കണ്ടുവെന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |