
തിരുവനന്തപുരം: ഭീമ ജുവലറി നെയ്യാറ്റിൻകര കെ.കെ ബിൽഡിംഗിൽ സംഘടിപ്പിച്ച പ്രത്യേക ആഭരണ പ്രദർശനം മാനേജിംഗ് ഡയറക്ടർ എം.എസ്. സുഹാസ് ഉദ്ഘാടനം ചെയ്തു. നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ കെ.കെ.ഷിബു, കൃഷ്ണപുരം വാർഡ് കൗൺസിലർ അൽഫോൺസ എന്നിവർ പങ്കെടുത്തു. പ്രദർശനത്തിന്റെ ഭാഗമായി 26 വരെ പ്രത്യേക ആനുകൂല്യങ്ങളും ഓഫറുകളും ഏർപ്പെടുത്തിയിട്ടുണ്ട്. 50 ശതമാനം വരെ പണിക്കൂലിയിൽ ഡിസ്ക്കൗണ്ട്, ഡയമണ്ട് ആഭരണങ്ങൾക്ക് ക്യാരറ്റിനു 15000 രൂപ വരെ കിഴിവ്,
പഴയ സ്വർണത്തിനു മാർക്കറ്റിലെ ഏറ്റവും ഉയർന്ന നിരക്ക്, പണിക്കൂലിയില്ലാതെ തിരഞ്ഞെടുത്ത സിൽവർ, പ്ലാറ്റിനം ആഭരണങ്ങൾ വാങ്ങാൻ അവസരം, അഡ്വാൻസ് ബുക്കിംഗ് എന്നിവ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ജുവലറി അധികൃതർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |