
തിരുവനന്തപുരം: അമൃത് ഭാരത് ട്രെയിനുകളടക്കം ലഭിച്ചത് കേരളത്തെ സംബന്ധിച്ചിടത്തോളം വലിയ പ്രാധാന്യമുള്ളതാണെന്നും സംസ്ഥാന സർക്കാരിന് വലിയ സംതൃപ്തി നൽകുന്ന നിമിഷമാണിതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 3അമൃത് ഭാരത് ട്രെയിനുകളടക്കം 4 പുതിയ ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് ചടങ്ങിൽ സ്വാഗതം പറയുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് നടപ്പിലാക്കുന്ന കേന്ദ്ര പദ്ധതികൾക്ക് അനുമതി നൽകിയതിന് പ്രധാനമന്ത്രിയോടുള്ള നന്ദി മുഖ്യമന്ത്രി അറിയിച്ചു. കേരളം ഉന്നയിച്ചിട്ടുള്ള മറ്റ് ആവശ്യങ്ങളും സമയബന്ധിതമായി നടപ്പാക്കാൻ പ്രധാനമന്ത്രിയുടെ ഇടപെടൽ പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |