സതീശൻ തൽക്കാലം കന്റോൺമെന്റ് ഹൗസിൽ തുടരും
Tuesday 19 May 2026 12:00 AM IST
തിരുവനന്തപുരം: മുഖ്യമന്ത്രിയായി ചുമതലയേറ്റെങ്കിലും വി.ഡി സതീശന്റെ താമസം തൽക്കാലം കന്റോൺമെൻറ് ഹൗസിലായിരിക്കും. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്റെ അറ്റകുറ്റപ്പണി തീർന്നിട്ടില്ല. പണി പൂർത്തിയാകാൻ രണ്ടാഴ്ചയെങ്കിലും വേണ്ടിവരുമെന്നാണ് വിവരം. അതിന് ശേഷമാകും സതീശൻ താമസം മാറുക.