തലസ്ഥാനത്ത് ഇന്ന് 100ലധികം ഇടങ്ങളിൽ കുടിവെള്ളം മുടങ്ങും; തുടർച്ചയായി ജലവിതരണം തടസപ്പെടുന്നതിൽ പ്രതിഷേധം

Sunday 29 September 2024 7:30 AM IST

തിരുവനന്തപുരം: തലസ്ഥാനത്ത് ഇന്ന് 101ഓളം സ്ഥലങ്ങളിൽ കുടിവെള്ളം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റിയുടെ മുന്നറിയിപ്പ്. അരുവിക്കരയിലെ ജല ശുദ്ധീകരണശാലയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതാണ് ജലവിതരണം മുടങ്ങാൻ കാരണം. രാവിലെ 10 മണിമുതൽ വൈകിട്ട് ആറുമണിവരെയാണ് കുടിവെള്ളം തടസപ്പെടുക.

കുറച്ച് നാളുകളായി തലസ്ഥാന നഗരിയിൽ ഇടയ്ക്കിടെ വെള്ളം മുടങ്ങുന്നത് നഗരവാസികളെ ദുരിതത്തിലാക്കുകയാണ്. നാഗർ കോവിൽ റെയിൽപാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് പൈപ്പിന്റെ പണികൾക്കായി ആറുദിവസം കുടിവെള്ളം മുടങ്ങിയത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

അരുവിക്കരയിലുള്ള 86 എം.എൽ.ഡി ജലശുദ്ധീകരണശാലയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ വഴയില, ഇന്ദിരാനഗർ, പേരൂർക്കട, ഊളമ്പാറ, ഹിന്ദുസ്ഥാൻ ലാറ്റെക്സ് ഫാക്ടറിയും പരിസരപ്രദേശങ്ങളും, സ്വാതിനഗർ, സൂര്യനഗർ, പൈപ്പിൻമൂട്, ജവഹർനഗർ, ഗോൾഫ്‌ലിംഗ്സ്, കവടിയാർ, ദേവസ്വം ബോർഡ് ജംഗ്ഷൻ, ക്ലിഫ്ഹൗസ്, നന്ദൻകോട്, കുറവൻകോണം, ചാരാച്ചിറ,പ്ലാമൂട്, പട്ടം, കേശവദാസപുരം, ഗൗരീശപട്ടം, പരുത്തിപ്പാറ, മുട്ടട, അമ്പലമുക്ക് എന്നീ സ്ഥലങ്ങളിൽ ജലവിതരണം തടസപ്പെടും.

ചൂഴമ്പാല, മുക്കോല, നാലാഞ്ചിറ, മണ്ണന്തല, ശ്രീകാര്യം, ഗാന്ധിപുരം, ചെമ്പഴന്തി, പൗഡിക്കോണം, കേരളാദിത്യപുരം, കട്ടേല, മൺവിള, മണക്കുന്ന്,ആലത്തറ, ചെറുവയ്ക്കൽ, ഞാണ്ടൂർക്കോണം, തൃപ്പാദപുരം, ചേങ്കോട്ടുകോണം, കഴക്കൂട്ടം, ടെക്നോപാർക്ക്, പള്ളിപ്പുറം, പൊട്ടക്കുഴി, മുറിഞ്ഞപാലം, കുമാരപുരം, മെഡിക്കൽ കോളേജ് പരിസരം, കണ്ണമ്മൂല, കരിക്കകം, ഉള്ളൂർ, പ്രശാന്ത് നഗർ, പോങ്ങുമ്മൂട്, ആറ്റിപ്ര, കുളത്തൂർ, പൗണ്ട്കടവ്, കരിമണൽ, കുഴിവിള, വെട്ടുറോഡ് എന്നിവിടങ്ങളിലും കുടിവെള്ളം മുടങ്ങും.

കാട്ടായിക്കോണം, പുത്തൻപള്ളി, ആറ്റുകാൽ, വലിയതുറ, പൂന്തുറ, ബീമാപള്ളി, മാണിക്യവിളാകം, മുട്ടത്തറ, പുഞ്ചക്കരി, കരമന,ആറന്നൂർ, മുടവൻമുകൾ, നെടുംകാട്, കാലടി, പാപ്പനംകോട്, മേലാംകോട്, പൊന്നുമംഗലം, വെള്ളായണി, എസ്റ്റേറ്റ്, നേമം, പ്രസാദ് നഗർ, തൃക്കണ്ണാപുരം, പുന്നയ്ക്കാമുകൾ, തിരുമല, വലിയവിള, പി.ടി.പി, കൊടുങ്ങാനൂർ, കാച്ചാണി, നെട്ടയം, വട്ടിയൂർക്കാവ്, കാഞ്ഞിരംപാറ, പാങ്ങോട്, തുരുത്തുംമൂല തുടങ്ങിയ പ്രദേശങ്ങളിലും ജലവിതരണം തടസപ്പെടുമെന്ന് അധികൃതർ അറിയിച്ചു.