ചിക്കന് കൃത്യമായ വേവ് കിട്ടുന്നില്ലേ? ഇതൊന്ന് ചേർത്തുകൊടുക്കൂ, രുചിയും കൂടും

Tuesday 05 May 2026 1:53 PM IST

ചിക്കൻക്കറിയുണ്ടാക്കുമ്പോൾ പലരും പറയുന്ന പ്രശ്നമാണ് കൃത്യമായ വേവ് ലഭിക്കുന്നില്ല എന്നത്. കൃത്യമായി വെന്തില്ലെങ്കിൽ കറിയുടെ രുചി നഷ്ടമാകുമെന്ന് മാത്രമല്ല ചവയ്ക്കാനും ബുദ്ധിമുട്ടുണ്ടാക്കും. കൂടാതെ ദഹന പ്രശ്നങ്ങൾക്കും കാരണമാകും. ഇതിന് മികച്ച പരിഹാരമുണ്ട്.

  • ചിക്കൻ ചെറിയ കഷ്ണങ്ങളാക്കി മുറിച്ചിടുന്നത് കൃത്യമായി വേവുന്നതിന് സഹായിക്കും.
  • പാത്രം അടച്ചുവച്ച് വേവിക്കുന്നതും ചിക്കൻ വരണ്ട് പോകാതെ കൃത്യമായി വെന്തുകിട്ടാൻ സഹായിക്കും.
  • വേവിക്കുമ്പോൾ സൂപ്പ്, സോസ് എന്നിവ ചേർക്കുന്നതും നല്ലതാണ്.

ഒരു വ്യത്യസ്തമായ ചിക്കൻക്കറി റെസിപ്പി കൂടി പരിചയപ്പെടാം:

കരിക്ക് ചിക്കൻ

  • ചിക്കൻ വൃത്തിയാക്കി ചെറിയ കഷ്ണങ്ങളാക്കുക.
  • സവാള, ഇഞ്ചി, വെളുത്തുള്ളി, തക്കാളി എന്നിവ ചെറുതായി അരിഞ്ഞു വയ്ക്കുക.
  • ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി സവാള വഴറ്റുക.
  • ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേർത്ത് പച്ചമണം മാറുന്നത് വരെ വഴറ്റുക.
  • പൊടികൾ (മഞ്ഞൾ, മുളക്, മല്ലി, ഗരം മസാല) ചേർത്ത് മൂപ്പിക്കുക.
  • ചിക്കൻ കഷ്ണങ്ങൾ ചേർത്ത് നന്നായി ഇളക്കുക.
  • കരിക്ക് വെള്ളം ഒഴിച്ച് ചിക്കൻ വേവിക്കുക.
  • പാകത്തിന് ഉപ്പും, അവസാനം തേങ്ങാപ്പാലും ചേർത്ത് തിളപ്പിച്ച് വാങ്ങുക.