ഹരിപ്പാട്: ബിയർ പാർലറിനു മുന്നിലുണ്ടായ സംഘർഷത്തിനിടെ യുവാവിനെ കുത്തി വീഴ്ത്തിയ രണ്ടുപേർ പിടിയിൽ. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ താമല്ലാക്കൽ വെട്ടിത്തറ തെക്കതിൽ സുരാജ് (38), താമല്ലാക്കൽ കളപ്പുരയ്ക്കൽ ഗിരീഷ് (38) എന്നിവരെയാണ് ഹരിപ്പാട് പൊലീസ് പിടികൂടിയത്.
കഴിഞ്ഞദിവസം രാത്രി 9ഓടെ ഡാണാപ്പടി ജീന ബിയർ ആൻഡ് വൈൻ പാർലറിനു മുന്നിൽവച്ച് ചെറുതന വെള്ളാശേരിൽ വീട്ടിൽ രാംജിത്തിനാണ് (28) കുത്തേറ്റത്. പാർലറിൽ നിന്നിറങ്ങിയ ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ തർക്കം സംഘട്ടനത്തിൽ കലാശിക്കുകയായിരുന്നു. വലത് കൈയിലും വയർഭാഗത്തും കുത്തേറ്റ രാംജിത്ത് ആലപ്പുഴ മെഡി. ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്നും ഉടൻ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു. ഹരിപ്പാട് എസ്.എച്ച്.ഒ വി.എസ്. ശ്യാംകുമാർ, എസ്.ഐ ഷൈജ, എ.എസ്.ഐ വിനോദ് കുമാർ, സീനിയർ സി.പി.ഒ മഞ്ജു, സി.പി.ഒമാരായ നിഷാദ്, സോജു, കിഷോർ, സോനുജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |