ചാരുംമൂട് : ക്ലീൻ കേരള പദ്ധതിയുടെ ഭാഗമായി ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തും താമരക്കുളം ഗ്രാമപഞ്ചായത്തും ചേർന്ന് ചാരുംമൂട് ജംഗ്ഷനിലെ മാലിന്യങ്ങൾ നീക്കം ചെയ്തു. ഹരിതാഭം പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ചിരുന്ന വേസ്റ്റ്ബിന്നു കൾക്കു സമീപം ഇട്ടിരുന്ന മാലിന്യങ്ങൾ യന്ത്രസഹായത്തോടെ ആണ് മാറ്റിയത്. ഇനിയും ഇവിടെ മാലിന്യം നിക്ഷേപിക്കുന്നവരെ സി.സി ടിവി സഹായത്തോടെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സിനുഖാൻ, എ.എം.ഹാഷിർ, താമരക്കുളം പഞ്ചായത്ത് സെക്രട്ടറി അനിൽകുമാർ എ.ജെ എന്നിവർ നേതൃത്വം നൽകി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |