അമ്പലപ്പുഴ: കാക്കാഴം അൽ അമീൻ സെൻട്രൽ സ്കൂളിന്റെ വാർഷികാഘോഷം എ. എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ അഡ്വ.എ.നിസാമുദ്ദീൻ അദ്ധ്യക്ഷനായി. സംസ്ഥാന തലങ്ങളിൽ ഉന്നത വിജയം നേടിയ കുട്ടികളെ എച്ച്. സലാം എം.എൽ.എ അനുമോദിച്ചു. അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭ ബാലൻ , സ്കൂൾ പ്രിൻസിപ്പൽ പ്രൊഫ.പി.ആർ. ഉണ്ണിക്കൃഷ്ണപിള്ള , ബ്ലോക്ക് പഞ്ചായത്തംഗം ശ്രീജ രതീഷ് , ഗ്രാമപഞ്ചായത്തംഗം കെ.നജീബ്, സി.എ. സലിം ചക്കിട്ടപറമ്പ്, എം.മുഹമ്മദ് കോയ, എം.എ. ഷെഫീക്ക്, ജെ.ശ്രീദേവി , സീന ബഷീർ, ജയശ്രീ രാജേഷ് തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |