ആലപ്പുഴ: തീരദേശപരിപാലന നിയമം ലംഘിച്ചതോടെ സുപ്രീംകോടതി പൊളിച്ചു നീക്കാൻ ഉത്തരവിട്ട കാപ്പികോ റിസോർട്ടിലെ 54 വില്ലകളിൽ 34 വില്ലകൾ പൂർണമായി പൊളിച്ചു നീക്കി. ഏഴു വില്ലകൾ ഭാഗികമായി പൊളിച്ചു. അവശേഷിക്കുന്ന 13 എണ്ണം ഉടൻ പൊളിക്കും. ഓഫീസ് പ്രവർത്തിച്ചിരുന്ന പ്രധാന കെട്ടിടവും പൊളിച്ചു മാറ്റാനുണ്ട്. കളക്‌ടർ വി.ആർ. കൃഷ്‌ണതേജ റിസോർട്ടിലെത്തി പ്രവർത്തനങ്ങൾ വിലയിരുത്തി.
വായുമലിനീകരണം, ജലം മലിനീകരണം, ശബ്ദ സാന്ദ്രത എന്നിവയുടെ പരിശോധന മലിനീകരണ നിയന്ത്രണ വിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട്. മാർച്ച് 28 ന് മുമ്പ് റിസോർട്ട് പൊളിച്ചു നീക്കണമെന്നാണ് കോടതിയുടെ നിർദ്ദേശം. മാർച്ച് 20നുള്ളിൽ പൊളിച്ചു നീക്കൽ പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. നിലവിൽ പൊളിച്ച അവശിഷ്ടങ്ങൾ മാർച്ച് ഒന്നോടെ സ്ഥലത്തുനിന്ന് നീക്കിത്തുടങ്ങും. കഴിഞ്ഞ സെപ്‌തംബറിലാണ് റിസോർട്ട് പൊളിച്ചു നീക്കൽ വേഗത്തിലായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |