ചോറ്റാനിക്കര: എസ്.എൻ.ഡി.പി. യോഗം കെ.ആർ. നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയനിലെ 1765 കൈപ്പട്ടൂർ ശാഖ അനുസ്മരണ സമ്മേളനവും കുടുംബ സംഗമവും നടത്തി. യൂണിയൻ പ്രസിഡന്റ് ഇ.ഡി. പ്രകാശൻ യോഗം ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പി.എം. സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു.
യൂണിയൻ സെക്രട്ടറി എസ്.ഡി. സുരേഷ് ബാബു മികച്ച വിദ്യാർത്ഥികൾക്കും പി.എസ്.സി. വഴി സർക്കാർ നിയമനം ലഭിച്ചവർക്കുമുള്ള അവാർഡ് വിതരണം നടത്തി. ധന്യാ പുരുഷോത്തമൻ, അമ്പിളി ബിജു, ടി.എസ്. അംജിത്ത്, ഗൗതം സുരേഷ് ബാബു, എൻ. വിശ്വനാഥൻ, ഷീലാ സത്യൻ, ഒ.കെ. കേശവൻ, കെ.ആർ. ദാമോദരൻ, ടി.കെ. ശശിധരൻ, ടി.സി. സജികുമാർ എന്നിവർ ആശംസാ പ്രസംഗം നടത്തി.
തുടർന്ന് പ്രസാദമൂട്ടും കുട്ടികളും മുതിർന്നവരും അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |