കുട്ടനാട്: കിടപ്പ് രോഗിക്ക് മദ്യം നൽകി ബോധം കെടുത്തിയ ശേഷം കഴുത്തിൽകിടന്ന സ്വർണമാല കവർന്ന കേസ്സിലെ പ്രതി ചെന്നിത്തല ചെറുകോൽ ശിവസദനത്തിൽ സന്തോഷ്കുമാറിനെ (41) രാമങ്കരി പൊലീസ് അറസ്റ്റുചെയ്തു. വെളിയനാട് പഞ്ചായത്ത് കുന്നങ്കരി മുപ്പതിൽചിറ വീട്ടിൽ ബൈജുവിന്റെ 13ഗ്രാം വരുന്ന മാലയാണ് ഇയാൾ തട്ടിയെടുത്തത്.
വാഹനത്തിൽ കപ്പയുമായെത്തി കച്ചവടം ചെയ്യുന്ന ഇയാൾ തിരിച്ചു മടങ്ങാറുള്ളത് പ്രദേശത്തെ വിടുകളിൽ നിന്ന് മാങ്ങ ശേഖരിച്ചുകൊണ്ടാണ്. ഒരിക്കൽ മാങ്ങ അന്വേഷിച്ചു വീട്ടിലെത്തിയ ഇയാൾ ബൈജുവുമായി സൗഹൃദം സ്ഥാപിക്കുകയും പിന്നീട് അത് മുതലെടുത്ത് കഴുത്തിൽ കിടന്ന മാല കവരുകയുമായിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെ രാമങ്കരി സർക്കിൾ ഇൻസ്പെക്ടർ രവി സന്തോഷ്, പ്രിൻസിപ്പൽ എസ് ,ഐ സഞ്ജീവ് കുമാർ, എ.എസ് .ഐമാരായ പ്രേംജിത്ത് ,റിജോ ജോയി,സി. പി.ഒമാരായ വിഷ്ണു ,അനു സാലസ് എന്നിവരടങ്ങിയ സംഘം നടത്തിയ വിദഗ്ദ്ധ അന്വേഷണത്തിൽ ഇയാൾ പിടിയിലാകുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |