ആലപ്പുഴ : മുഹമ്മ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ 2022- 2023 വാർഷിക പദ്ധതിയുടെ ഭാഗമായ മുട്ടക്കോഴി വളർത്തൽ, താറാവ് വളർത്തൽ പദ്ധതികളുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു നിർവഹിച്ചു.താറാവ് കുഞ്ഞുങ്ങളുടെ വിതരണോൽഘാടനം വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണൺ എം ചന്ദ്ര നിർവ്വഹിച്ചു. കായിപ്പുറം മൃഗശുപത്രിയിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ ടി റെജി ആദ്യക്ഷത വഹിച്ചു ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി ഡി വിശ്വനാഥൻ പ്രസംഗിച്ചു. സീനിയർ വെറ്റിനറി സർജൻ പദ്ധതി വിശദീകരണം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |