മാവേലിക്കര: മാവേലിക്കര താലൂക്ക് എൻ.എസ്.എസ് യൂണിയന്റെ നേതൃത്വത്തിൽ സമുദായാചാര്യൻ മന്നത്ത് പത്മനാഭന്റെ സമാധിദിനം ആചരിച്ചു. പുഷ്പാർച്ചന, സമൂഹപ്രാർത്ഥന, നാരായണീയ പാരായണം, ഉപവാസം എന്നിവ നടന്നു. യൂണിയൻ പ്രസിഡന്റ് അഡ്വ.കെ.എം.രാജഗോപാലപിള്ള ഭദ്രദീപം തെളിച്ച് ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് ഡോ.പ്രദീപ് ഇറവങ്കര, യൂണിയൻ സെക്രട്ടറി വി.ആർ.സാനിഷ് കുമാർ, പ്രതിനിധി സഭാംഗങ്ങളായ കെ.ജി.മഹാദേവൻ, ചേലക്കാട്ട് ജി.രാധാകൃഷ്ണൻ, പി.കെ.കൃഷ്ണകുമാർ, ജി.രവികുമാർ, രാജൻ, കമ്മിറ്റി അംഗങ്ങളായ പ്രദീപ് പൊന്നേഴ, കെ.ജി.സുരേഷ്, രാജീവ് തോണ്ടലിൽ, സുനിൽ ചന്ദ്രൻ, പത്മനാഭപിള്ള, ശ്രീകണ്ഠൻ നായർ, രാമകൃഷ്ണൻ ഉണ്ണിത്താൻ, ജി.ചന്ദ്രശേഖരപിള്ള, സേതു മോഹനൻ പിള്ള, എസ്.ചന്ദ്രശേഖരൻ പിള്ള, എസ്.രാധാകൃഷ്ണപിള്ള പുതിയകാവ്, എം.ബി.മീര തുടങ്ങിയവർ നേതൃത്വം നൽകി. വനിതാ യൂണിയൻ ഭാരവാഹികൾ, എം.എസ്.എസ് കോ ഓർഡിനേറ്റർമാർ, കരയോഗം, ബാലസമാജം ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |