അമ്പലപ്പുഴ : സഹകരണ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കോ-ഓപ്പറേറ്റീവ് അക്കാദമി ഒഫ് പ്രൊഫഷണൽ എഡ്യൂക്കേഷന്റെ (കേപ്പ്) കീഴിൽ പുന്നപ്രയിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജി (ഐ.എം.ടി) പുന്നപ്രയിൽ എം.ബി.എ 2023 - 2025 ബാച്ചിലേക്ക് അഡ്മിഷൻ ആരംഭിച്ചു. ദ്വിവത്സര ഫുൾ ടൈം എം.ബി.എയിൽ ഫിനാൻസ്, മാർക്കറ്റിംഗ്, ഹ്യൂമൻ റിസോഴ്സ് ഓപ്പറേഷൻസ് എന്നിവയിൽ ഡ്യുവൽ സ്പെഷ്യലൈസേഷനാണ് ഉള്ളത്. ഡിഗ്രി പാസായവർക്കും ഫൈനൽ ഇയർ ഡിഗ്രി വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0477 2267602, 9526118960, 9188067601, 9747272045, 9746125234.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |