ആലപ്പുഴ: സംസ്ഥാന യുവജനക്ഷേമ ബോർഡ് സംഘടിപ്പിച്ചിട്ടള്ള സ്വാമി വിവേകാനന്ദ പുരസ്‌കാരവിതരണം- സംസ്ഥാനതല യൂത്ത് അവാർഡ്- ജില്ലയിൽ സംഘടിപ്പിക്കാൻ തീരുമാനിച്ചു. ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ആലോചന യോഗത്തിൽ യുവജനക്ഷേമ ബോർഡ് അംഗം എസ്.ദീപു അധ്യക്ഷത വഹിച്ചു. എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി മുഖ്യാതിഥിയായി. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബ രാജേഷ്, യുവജനക്ഷേമ ബോർഡ് ജില്ലാ കോഡിനേറ്റർ ജെയിംസ് സാമുവൽ, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ ബി.ഷീജ എന്നിവർ സംസാരിച്ചു. മുപ്പതിനായിരം രൂപ വീതമുള്ള ജില്ലാതല അവാർഡും 50,000 രൂപയുടെ സംസ്ഥാനതല അവാർഡുകളുമാണ് വിതരണം ചെയ്യുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |