അമ്പലപ്പുഴ: സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് ജില്ലാ പ്രവർത്തക സംഗമം സംസ്ഥാന സമിതി അംഗം സജീദ് കൊച്ചി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സജി ഫാസിൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റംഗം ബിനാസ് ടി. എ പദ്ധതി വിശദീകരിച്ചു. സംസ്ഥാന പ്രസിഡന്റ് സി.ടി സുഹൈബ് വീഡിയോ കോൺഫറൻസിലൂടെ പങ്കെടുത്തു.
ജമാ അത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് അബ്ദുൽ ഹഖീം പാണാവള്ളി, സോളിഡാരിറ്റി ജില്ലാ ജനറൽ സെക്രട്ടറി യാസിർ തുണ്ടിൽ, റജ ടി.എ , എം.എൻ ഫാറൂഖ് എന്നിവർ സംസാരിച്ചു. ജാബിർ,സിയാദ് ലബ്ബ, റഈസ് ബിലാൽ തുടങ്ങിയവർ നേതൃത്വം നൽകി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |