ആലപ്പുഴ : കൺസ്യൂമേഴ്സ് ഫെഡറേഷൻ ഒഫ് കേരള സംസ്ഥാന കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടന്ന ലോക ഉപഭോക്തൃ അവകാശ ദിനാചരണം സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി എ.എം.സെയ്ദ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ പി.ബി.ആനന്ദവല്ലി ,എം.എ.കുഞ്ഞുമുഹമ്മദ് ,എൻ.ഗോപാലകൃഷ്ണൻ ,കോ ഓർഡിനേറ്റർ മനോജ് പട്ടാട്, ട്രഷറർ വെളിയനാട് ശാന്തകുമാരി, ജില്ലാ പ്രസിഡന്റ് കലൈവാണി സോമൻ, അഫ്സത്ത് മജീദ് ,രമ മോഹൻ ,ഹീര കെ.എച്ച് ,സാജിത അഷറഫ് ,വിൻസന്റ് ജോസഫ് തോമസ് വി.സഖറിയ , മിനി അച്ചൻകുഞ്ഞ്, സി.എ.സുധാകരൻ,സുനിതാ മഹേശ്വരൻ, ഉദയമണി സുനിൽ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |