അമ്പലപ്പുഴ: കുടൽ സംബന്ധമായ അസുഖത്തെത്തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയയായ പ്രഭാവതിക്ക് (60) ആശുപത്രിയിൽ നിന്ന് വീട്ടിലെത്താൻ തുണയായത് യൂത്ത് കെയർ പ്രവർത്തകർ.
കായംകുളം സ്വദേശിയായ പ്രഭാവതി ഒരുമാസമായി ആലപ്പുഴ മെഡി. ആശുപത്രിയിൽ ചികിത്സയിലാണ്. വാടക വീട്ടിൽ ഒറ്റയ്ക്കാണ് താമസം. ഡോ. പ്രീതയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ശസ്ത്രക്രിയ നടത്തി. ഗ്ലൂക്കോമ ബാധിച്ച് ഇരു കണ്ണുകളുടെയും കാഴ്ച നഷ്ടപ്പെട്ട അവസ്ഥയാണ്. ഡിസ്ചാർജ് ആയെങ്കിലും ആംബുലൻസിൽ വീട്ടിലേക്കു പോകാൻ മാർഗ്ഗമില്ലാതെ വന്നതോടെ യൂത്ത് കെയർ പ്രവർത്തകർ ഏറ്റെടുത്ത് വീട്ടിൽ എത്തിക്കുകയായിരുന്നു. യൂത്ത് കെയർ ജില്ല കോ ഓർഡിനേറ്റർ നിസാർ വെള്ളാപ്പള്ളി, യൂത്ത് കോൺഗ്രസ് അമ്പലപ്പുഴ വടക്ക് മണ്ഡലം പ്രസിഡന്റ് കെ.എം. മിഥിലാജ്, ഉണ്ണി കൊല്ലംപറമ്പ്, മുഹമ്മദ് പുറക്കാട്, ഹാഷിം വണ്ടാനം എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |