ആലപ്പുഴ: കെ.എൽ.സി.എ സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സുവർണ ജ്വാല പ്രയാണം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നാളെ ഉച്ചയ്ക്ക് 2.30ന് ആലപ്പുഴ ലിയോ തേർട്ടീന്ത് കാമ്പസിൽ നിന്ന് ജ്വാല പ്രയാണം ആരംഭിക്കും. ആലപ്പുഴ രൂപത വികാരി ജനറൽ ജോയ് പുത്തൻ വീട്ടിൽ ജാഥാ ക്യാപ്ടൻ പി.ജി.ബ്രിട്ടോയ്ക്ക് ദീപശിഖ കൈമാറി ഉദ്ഘാടനം ചെയ്യും. പ്രൊഫ. ഏബ്രഹാം അറയ്ക്കൽ മുഖ്യാതിഥി ആയിരിക്കും. തീരദേശ പാതയിലൂടെ സഞ്ചരിച്ച് പള്ളുരുത്തിയിൽ സമാപിക്കും. കേന്ദ്ര, സംസ്ഥാന സർക്കാരിനും രാഷ്ട്രീയ പാർട്ടികൾക്കും നൽകാനായി തയ്യാറാക്കിയ 20 ഇന അവകാശ പത്രിക അവതരിപ്പിച്ചാണ് ജ്വാലാ പ്രയാണം നടത്തുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ കെ.എൽ.സി.എ ജില്ലാ പ്രസിഡന്റ് പി.ജി.ജോൺ ബ്രിട്ടോ, സാബു വി.തോമസ്, ഐസക്ക് ജെയിംസ് എന്നിവർ പങ്കെടുത്തു .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |