അമ്പലപ്പുഴ: അന്തരീക്ഷ താപനില ക്രമാതീതമായി വർദ്ധിക്കുന്നതിനാൽ, വാങ്ങുന്ന പാലും തൈരും തണുപ്പിച്ച് സൂക്ഷിക്കണമെന്ന് മിൽമ മുനന്നറിയിപ്പ് നൽകി . അന്തരീക്ഷ ഊഷ്മാവിൽ പാലും, തൈരും സൂക്ഷിക്കുന്നത് ഗുണനിലവാരം നഷ്ടപ്പെടുന്നതിനോ ഉപയോഗശൂന്യമാകുന്നതിനോ ഇടവരുത്തും. 8 ഡിഗ്രിയിലോ അതിലും താഴ്ന്ന താപനിലയിലോ ആണ് തണുപ്പിച്ച് സൂക്ഷിക്കേണ്ടത്. ഫ്രീസറിൽ വച്ച് കട്ടിയാക്കാതെ ചില്ലറിൽ സൂക്ഷിച്ചാൽ മതിയാകും. പാൽ കവറുകൾ വെള്ളത്തിൽ ഇട്ട് സൂക്ഷിക്കുന്നതും ഒഴിവാക്കണം. മിൽമയുടെ അംഗീകൃത ഏജൻസികളിൽ നിന്നു മാത്രം പാലും, തൈരും വാങ്ങാൻ ശ്രദ്ധിക്കണമെന്നും അറിയിപ്പിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |