ആലപ്പുഴ: എൻ.ജി.ഒ യൂണിയൻ ആലപ്പുഴ സിവിൽ സ്റ്റേഷൻ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ തണ്ണീർപ്പന്തൽ ആരംഭിച്ചു. കളക്ടറേറ്റിന് കിഴക്കേ ഗേറ്റിന് മുന്നിൽ തുറന്ന തണ്ണീർപ്പന്തൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി ഉദ്ഘാടനം ചെയ്തു, ഏരിയ സെക്രട്ടറി വിമൽ വി.ദേവ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി ടി.കെ.മധുപാൽ, ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ എൻ.അരുൺ കുമാർ, വി.എ.ജോസഫ് ആന്റണി, ജില്ലാ കമ്മറ്റി അംഗം എം.എസ്.സന്തോഷ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |