ആലപ്പുഴ: സംസ്ഥാന സർക്കാരിന്റെ എന്റെ കേരളം പ്രദർശന വിപണന മേളയുടെ രണ്ടാം എഡിഷൻ ഏപ്രിൽ അവസാനത്തോടെ നടത്താൻ സംഘാടക സമിതി രൂപീകരിച്ചു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ മന്ത്രി പി.പ്രസാദിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മന്ത്രി സജി ചെറിയാൻ ഓൺലൈനായി പങ്കെടുത്തു.
ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ ബീച്ചിലാണ് മേള നടത്തുന്നത്. യോഗത്തിൽ എം.എൽ.എമാരായ പി.പി. ചിത്തരഞ്ജൻ, എച്ച്. സലാം, എം.എസ്.അരുൺകുമാർ, തോമസ് കെ.തോമസ്, കളക്ടർ ഹരിത വി.കുമാർ, നഗരസഭാദ്ധ്യക്ഷ സൗമ്യരാജ് തുടങ്ങിയവർ പങ്കെടുത്തു. മന്ത്രിമാരായ പി. പ്രസാദ്, സജി ചെറിയാൻ എന്നിവർ മുഖ്യരക്ഷാധികാരികളായുള്ള സംഘാടക സമിതിയും ഉപസംഘാടക സമിതികളും രൂപീകരിച്ചു.
സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സമഗ്ര പദ്ധതി രൂപരേഖ (ഡി.പി.ആർ) തയ്യാറാക്കാനായി ഡി.പി.ആർ ക്ലിനിക്കുകളും മേളയിൽ സജ്ജീകരിക്കും. ഹരിത പ്രോട്ടോകോൾ പാലിച്ചായിരിക്കും മേള. കിഫ്ബിയുടെ സഹായത്തോടെയാണ് പ്രദർശന വേദിയുടെ നിർമ്മാണം. സർക്കാർ- പൊതുമേഖല- സ്വകാര്യ സ്റ്റാളുകൾ, ഫുഡ് കോർട്ട്, കുട്ടികൾക്കുള്ള കളിസ്ഥലം, കലാപരിപാടികൾ, സെമിനാറുകൾ എന്നിവയുമുണ്ടാകും.
എ.ഡി.എം എസ്.സന്തോഷ് കുമാർ, പി.ആർ.ഡി മേഖല ഡെപ്യൂട്ടി ഡയറക്ടർ ചന്ദ്രഹാസൻ വടുതല, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ.എസ്.സുമേഷ്, വിവിധ വകുപ്പ് മേധാവികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |