ആലപ്പുഴ: മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ കണ്ടെത്താൻ സർക്കാർ രൂപീകരിച്ച പ്രത്യേക എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് ജില്ലയിൽ പ്രവർത്തനമാരംഭിച്ചു. നഗരസഭയിലെ കനാൽ വാർഡിലും സക്കറിയ ബസാറിലും നടത്തിയ പരിശോധനയിൽ റോഡരികിൽ അനധികൃതമായി മാലിന്യം തളളുന്നതും കടകളിൽ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ ഉപയോഗിക്കുന്നതും കണ്ടെത്തുകയും ഇത് മുനിസിപ്പാലിറ്റിയുടെ ശ്രദ്ധയിൽപെടുത്തുകയും ചെയ്തു. ഇന്റേണൽ ഓഡിറ്റ് വിഭാഗം ഉദ്യോഗസ്ഥർ, ജില്ലാ ശുചിത്വമിഷൻ എൻഫോഴ്‌സ്‌മെന്റ് ഓഫീസർ, തദ്ദേശ സ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥൻ, പൊലീസ്, മലിനീകരണ നിയന്ത്രണ ബോർഡിലെ സാങ്കേതിക പ്രതിനിധി തുടങ്ങിയവർ ഉൾപ്പെടുന്നതാണ് സ്‌ക്വാഡ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |