പൂച്ചാക്കൽ: ശ്രീകണ്ഠേശ്വരത്തെ സി.പി.ഐയുടെ കർഷക ഗ്രൂപ്പായ പൊൻ കതിരിന്റെ പച്ചക്കറി കൃഷി വിളവെടുപ്പ് ജില്ലാ സെക്രട്ടറി ടി.ജെ ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു. ചീര, വഴുതന, തക്കാളി, വെണ്ട, പച്ചമുളക്, പയർ, പീച്ചിൽ എന്നിവയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. അഡ്വ. വി.ആർ. രജിത അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ഡി.സുരേഷ് ബാബു, കെ.ബാബുലാൽ , ജി.ബാബുലാൽ, ഷാജി.കെ. കുന്നത്ത്, പഞ്ചായത്തംഗങ്ങളായ രാഗിണി രമണൻ , രാജിമോൾ എന്നിവർ പങ്കെടുത്തു. ബ്രാഞ്ച് സെക്രട്ടറി സൗമ്യ ലെനീഷ് സ്വാഗതവും കൃഷി ഗ്രൂപ്പ് കൺവീനർ ഷീബാ ബാബു നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |